കഞ്ചാവ് വിൽപന: നാലുപേർ പിടിയിൽ

06:17 AM
09/09/2018
ഗൂഡല്ലൂർ: ദേവർഷോല, ഗൂഡല്ലൂർ എന്നിവിടങ്ങളിൽ കഞ്ചാവ് വിൽപന നടത്തിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നീലഗിരി എസ്.പി ഷൺമുഖപ്രിയയുടെ നിർദേശപ്രകാരം രൂപംനൽകിയ സ്പെഷൽ ടീമാണ് ദേവർഷോലയിൽ കഞ്ചാവ് വിൽപന നടത്തിയ എസ്.എം കോളനിയിലെ കമാലിനെ (45) പിടികൂടിയത്. ഇയാളിൽനിന്ന് അരക്കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഗൂഡല്ലൂരിൽ ആലുവ സ്വദേശിയടക്കം മൂന്നുപേർ പിടിയിലായി. ദേവർഷോല സ്വദേശി നൗഷൗദ് (45), ഗൂഡല്ലൂർ സ്വദേശി നൗഷാദ് (33), ആലുവ സ്വദേശി ഷെബീർ (45) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽനിന്ന് രണ്ടേകാൽ കിലോ കഞ്ചാവും പിടിച്ചെടുത്തു. അയൽ സംസ്ഥാനങ്ങളിൽനിന്ന് മയക്കുമരുന്നുകൾ വ്യാപകമായി എത്തിച്ച് സ്കൂൾ, കോളജ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതായി അറിവു ലഭിച്ചതി​െൻറ അടിസ്ഥാനത്തിലാണ് ജില്ലയിൽ നിരീക്ഷണം ശക്തമാക്കാൻ എസ്.പി ഉത്തരവിട്ടത്. ഗൂഡല്ലൂർ ഡിവൈ.എസ്.പി ശിവകുമാർ, സി.െഎ വെങ്കിടചലം എന്നിവരാണ് ടീമിന് നേതൃത്വം വഹിച്ചത്.
Loading...
COMMENTS