മെഡിക്കൽ ക്യാമ്പ്

06:08 AM
31/07/2018
ഊട്ടി: കൂനൂർ പൊലീസ് സ്റ്റേഷൻപരിധിയിലെ അടർലി സി.എസ്.ഐ സ്കൂളിൽ ആദിവാസികൾക്കായി സംഘടിപ്പിച്ചു. ജില്ല പൊലീസ് മേധാവി ഷൺമുഖപ്രിയ ഉദ്ഘാടനം ചെയ്തു. ചേംമ്പുകര, കോഴിക്കര, മേൽക്കൂപ്പ്, കീഴ്ക്കൂപ്പ് എന്നീ ആദിവാസി കോളനിവാസികൾക്കായിട്ടാണ് നടത്തിയത്. 120 ആദിവാസികൾ ക്യാമ്പിലെത്തി. 10 ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. കൂനൂർ ഡിവൈ.എസ്.പി, സി.ഐ തുടങ്ങിയവർ പങ്കെടുത്തു. കോഴിപാലത്ത് ചരക്കുലോറി മറിഞ്ഞു; വൻ അപകടം ഒഴിവായി കോഴിപാലം: ഗൂഡല്ലൂർ-കോഴിക്കോട് അന്തർസംസ്ഥാന പാതയിൽ കോഴിപാലം ജങ്ഷനിൽ ചരക്കുലോറി മറിഞ്ഞു. ആർക്കും പരിക്കില്ല. മറിഞ്ഞ ലോറി മരത്തിൽ തങ്ങിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല. താഴ്ഭാഗങ്ങളിൽ വീടുകൾ സ്ഥിതിചെയ്യുന്നുണ്ട്. മൈസൂരുവിൽനിന്ന് കേരളത്തിലേക്ക് ലോഡുമായി വന്ന േലാറിയാണ് മറിഞ്ഞത്. എതിരെവന്ന വാഹനത്തിന് സൈഡ്കൊടുത്തപ്പോഴാണ് സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്ത് ലോറി മറിഞ്ഞത്. ഞായറാഴ്ച രാത്രിയാണ് അപകടം. ഇവിടെ അപകട വളവായതിനാൽ സംരക്ഷണഭിത്തി വേണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ, നടപടികൾ വൈകുകയാണ്.
Loading...
COMMENTS