മേഫീൽഡ് മിഡിൽ സ്​കൂളിലെ അധ്യാപക പ്രശ്നം ഉടൻ പരിഹരിക്കും

05:50 AM
10/07/2018
ഗൂഡല്ലൂർ: മേഫീൽഡ് മിഡിൽ സ്കൂളിലെ അധ്യാപക പ്രശ്നം ഒരാഴ്ചക്കുള്ളിൽ പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകി. തമിഴ്, ഇംഗ്ലീഷ് മീഡിയങ്ങളിലായി 126 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ അഞ്ച് അധ്യാപകരുണ്ടായിരുന്നു. ഇവരിൽ ഒരു അധ്യാപകനെ സ്ഥലമാറ്റിയത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതായി പരാതിപ്പെട്ട് പി.ടി.എയുടെ നേതൃത്വത്തിൽ സമരത്തിന് തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് തിങ്കളാഴ്ച വി.എ.ഒ. അയ്യപ്പൻ, ബി.ഇ.ഇ.ഒ, വെള്ളീങ്കിരി, എസ്.എസ്.എ സൂപ്രവൈസർ മുരുകേശ് എന്നിവർ എത്തി രക്ഷിതാക്കളുമായി ചർച്ച നടത്തി. ഒരാഴ്ചക്കുള്ളിൽ സ്ഥലംമാറ്റിയ അധ്യാപകന് പകരം മറ്റൊരാളെ നിയോഗിക്കും. അതുവരെ കാത്തിരിക്കണമെന്ന അഭ്യർഥന രക്ഷിതാക്കൾ സമ്മതിച്ചു. അതേസമയം, നടപടി വൈകുന്നപക്ഷം കുട്ടികളെ സ്കൂളിലേക്ക് അയക്കാതെ പ്രതിഷേധ സമരം നടത്തുമെന്ന് രക്ഷിതാക്കൾ മുന്നറിയിപ്പ് നൽകി. പി.ടി.എ പ്രസിഡൻറ് ഉസ്മാൻ, മോഹൻ മേഫീൽഡ് ഉൾപ്പെടെ രക്ഷിതാക്കളും പങ്കെടുത്തു. ========
Loading...
COMMENTS