റേഷൻ സബ്സിഡി: പ്രതിഷേധം ശക്​തം

06:29 AM
09/08/2018
ഗൂഡല്ലൂർ: റേഷനരി, പഞ്ചസാര എന്നിവക്കുള്ള സബ്സിഡി ഉപഭോക്താവിനു നേരിട്ടു നൽകാമെന്ന കേന്ദ്ര നിർദേശത്തിനെതിരെ വ്യാപക പ്രതിഷേധം. തീരുമാനം പാഴ്വേലയാെണന്ന് പാട്ടാളി മക്കൾ കക്ഷി നേതാവ് രാമദാസ് ആരോപിച്ചു. ഗ്യാസ് സബ്സിഡി ബാങ്കുകളിലേക്ക് നൽകി തുടങ്ങിയതോടെ ആ തുക ഉപഭോക്താവിന് ലഭിക്കാറിെല്ലന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മിനിമം ബാലൻസിെല്ലന്ന കാരണം പറഞ്ഞ് അക്കൗണ്ടിലുള്ള സബ്സിഡി തുകയും പിടിച്ചെടുക്കുകയാണ് ബാങ്കുകൾ ചെയ്യുന്നത്. ഇതേ സ്ഥിതിയായിരിക്കും റേഷൻ സബ്സിഡി ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചാലുണ്ടാവുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. =========
Loading...
COMMENTS