കാട്ടാനശല്യം: കൺവെൻഷൻ നടത്തി

05:44 AM
06/08/2018
ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്ന് ജനങ്ങൾക്കും കാർഷിക വിളകൾക്കും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ദേവർഷോലയിൽ രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക സംഘടനകൾ നടത്തുന്ന നിരാഹാര സമരം വിജയിപ്പിക്കുന്നതി​െൻറ ഭാഗമായി മേഫീൽഡ് മദ്റസയിൽ കൺവെൻഷൻ നടന്നു. കെ. ബഷീർ അധ്യക്ഷത വഹിച്ചു. 13നാണ് നിരാഹാര സമരം. പി.എ. സെയ്തുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മഞ്ചമൂല സുബ്രഹ്മണി, ഹനീഫ ലത്തീഫി, കെ.സി. അസൈനാർ, വി.കെ. ഹനീഫ, എൻ. രാജൻ, ബി. മാദേവൻ, എച്ച്. നാസർ, ആർ. സെൽവൻ, സി.കെ. അബ്ദുസ്സമദ്, എസ്.എ. റഷീദ്, എം.എ. ഷാനവാസ്, എം.ടി. മാനു, കെ. മോഹൻ എന്നിവർ സംസാരിച്ചു. GDR CONVN കാട്ടാനശല്യത്തിനെതിരെ ദേവർഷോലയിൽ നടന്ന കൺെവൻഷനിൽ സെയ്തുമുഹമ്മദ് സംസാരിക്കുന്നു
Loading...
COMMENTS