ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മീ​ൻ വി​റ്റെ​ന്ന്; വി​ജി​ല​ൻ​സ് സ്ക്വാ​ഡ്  പ​രി​ശോ​ധ​ന ന​ട​ത്തി

  • രാ​സ​വ​സ്തു​വിെൻറ മ​ണം ഉ​ണ്ടാ​യി​രു​ന്നെ​ന്നും ചൊ​റി​ച്ചി​ല്‍ അ​നു​ഭ​വ​പ്പെ​ട്ടു​വെ​ന്നു​മാ​ണ് പ​രാ​തി  

12:40 PM
12/02/2020

മാ​ന​ന്ത​വാ​ടി: ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മീ​ന്‍ വി​റ്റെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​രു​മ​ത്തെ​രു​വി​ലെ മ​ത്സ്യ മാ​ര്‍ക്ക​റ്റി​ല്‍ ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട്ടു​നി​ന്നെ​ത്തി​യ ഭ​ക്ഷ്യ​സു​ര​ക്ഷ മൊ​ബൈ​ല്‍ വി​ജി​ല​ന്‍സ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. പ​രാ​തി​ക്കി​ട​യാ​ക്കി​യ ക​ട​യി​ല്‍നി​ന്നു കി​ളി​മീ​നി​െൻറ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു. പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്ന മു​റ​ക്ക് തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി എ​രു​മ​ത്തെ​രു​വി​ലെ മാ​ര്‍ക്ക​റ്റി​ല്‍നി​ന്നു വാ​ങ്ങി​യ കി​ളി​മീ​നി​ന് രാ​സ​വ​സ്തു​വി​െൻറ ഗ​ന്ധം ഉ​ണ്ടാ​യെ​ന്നും പാ​ച​കം ചെ​യ്ത് രു​ചി​ച്ച് നോ​ക്കി​യ​പ്പോ​ള്‍ വാ​യി​ല്‍ ചൊ​റി​ച്ചി​ല്‍ അ​നു​ഭ​വ​പ്പെ​ട്ടെ​ന്നു​മു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഞാ​യ​റാ​ഴ്ച​യാ​ണ് മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി മീ​ന്‍ വാ​ങ്ങി​യ​ത്. വീ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്നു ക​ഴു​കി​യ​പ്പോ​ള്‍ രാ​സ​വ​സ്തു​വിേ​ൻ​റ​തു​പോ​ലെ​യു​ള്ള ഗ​ന്ധം ഉ​ണ്ടാ​യി. എ​ന്നാ​ല്‍, ഇ​ത് കാ​ര്യ​മാ​ക്കാ​തെ ക​ഴു​കി പാ​ച​കം ചെ​യ്യുകയായിരുന്നു. 

Loading...
COMMENTS