ഷഹല ഷെറി​െൻറ മരണം: അഞ്ചാം നാളും പ്രതിഷേധത്തിന് അയവില്ല 

  • ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകൾ ഇന്ന് പുനരാരംഭിക്കും

12:14 PM
26/11/2019
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രതിഷേധിക്കുന്ന കുട്ടികളുമായി സംസാരിക്കുന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ​ർ​വ​ജ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷ​ഹ​ല ഷെ​റി​ൻ ക്ലാ​സ് മു​റി​യി​ൽ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ചാം​ദി​വ​സ​വും പ്ര​തി​ഷേ​ധം അ​ണ​യു​ന്നി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്‌​കൂ​ളി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ഷ​ഹ​ല​യു​ടെ ഫോ​ട്ടോ​യും കൈ​യി​ലേ​ന്തി സ്‌​കൂ​ൾ ഗേ​റ്റി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്ന്​ പ്ര​തി​ഷേ​ധി​ച്ചു. അ​മ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. അ​ധ്യാ​പ​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ കോ​മ്പൗ​ണ്ടി​ൽ ക​യ​റ്റ​രു​തെ​ന്നും കു​റ്റ​ക്കാ​രാ​യ​വ​രെ സ​ർ​വി​സി​ൽ​നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്നും സ്‌​കൂ​ളി​ൽ പി.​ടി.​എ ഒ​ഴി​വാ​ക്കി മാ​നേ​ജ്മ​െൻറ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം. ഇ​തി​നി​ടെ സ്‌​കൂ​ളി​ലെ​ത്തി​യ ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളോ​ട് സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​താ​ണ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ൽ ത​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പു​ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പി​ന്മാ​റൂ എ​ന്ന നി​ല​പാ​ടി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​റ​ച്ചു​നി​ന്നു. 

ഇ​തി​നി​ടെ സ്കൂ​ളി​ലെ​ത്തി​യ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ടു​ത്തെ​ത്തി പ​രാ​തി കേ​ൾ​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ ഒ​പ്പി​ട്ട നി​വേ​ദ​നം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. നി​ല​വി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ സ​ർ​ക്കാ​റി​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​മെ​ന്നും പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. തു​ട​ർ​ന്ന് സം​യു​ക്ത​മാ​യി യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്‌​കൂ​ളി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി​യ​തി​നു​ശേ​ഷം ടൗ​ൺ വ​ഴി എ.​ഇ.​ഒ ഓ​ഫി​സി​ലെ​ത്തി. പി.​ടി.​എ പി​രി​ച്ചു വി​ട​ണ​മെ​ന്നും കു​റ്റ​ക്കാ​രാ​യ അ​ധ്യാ​പ​ക​രു​ടെ പേ​രി​ൽ​മാ​ത്രം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ.​ഇ.​ഒ, എം.​എ​ൽ.​എ, ഡി.​ഡി.​ഇ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​ന​വും ന​ൽ​കി. പി.​ടി.​എ ഗോ ​ബാ​ക്ക് വി​ളി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളി​ന്മേ​ൽ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യ​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ൾ ചൊ​വ്വാ​ഴ്ച പു​ന​രാ​രം​ഭി​ക്കും.

Loading...
COMMENTS