തേൻപാറയിലെ വീഴാറായ പാറകൾ  ഭീഷണി ഉയർത്തുന്നു 

11:24 AM
06/09/2019
തേ​ൻ​പാ​റ ഉ​രു​ൾ​പൊ​ട്ടി​യ ഭാ​ഗ​ത്തെ പാ​റ​ക്കെ​ട്ടു​ക​ൾ

ഗൂ​ഡ​ല്ലൂ​ർ: ഏ​തു സ​മ​യ​ത്തും താ​േ​ഴ​ക്ക് പ​തി​ക്കു​ന്ന അ​വ​സ്ഥ​യി​ലു​ള്ള പാ​റ​ക​ൾ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. ക​ഴി​ഞ്ഞ മ​ഴ​യി​ൽ റോ​ഡി​ൽ വീ​ണ വ​ൻ​പാ​റ​ക​ൾ നീ​ക്കാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കും. വെ​ടി​പൊ​ട്ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി രാ​സ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് പാ​റ​യി​ൽ തു​ള​യു​ണ്ടാ​ക്കി പൊ​ട്ടി​ക്കു​ന്ന രീ​തി​യാ​ണ് അ​വം ലം​ബി​ക്കു​ന്ന​ത്. മ​ഴ​കാ​ര​ണം പാ​റ​പൊ​ട്ടി​ക്ക​ൽ നി​ർ​ത്തി​വെ​ച്ചി​ട്ടു​ണ്ട്. ചു​ര​ത്തി​ലെ ത​ട​സ്സ​ങ്ങ​ൾ ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കു​ന്ന പ​ണി​ക​ളും തു​ട​രു​ന്നു​ണ്ട്. കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ മ​ണ്ണി​ടി​ഞ്ഞ​തും മ​ര​ങ്ങ​ളും പൂ​ർ​ണ​മാ​യും നീ​ക്കി​യി​ട്ടി​ല്ല.

ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ പോ​കാ​ൻ പാ​ക​ത്തി​ൽ ത​ട​സ്സ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. തേ​ൻ​പാ​റ​ക്ക് കു​റ​ച്ച​ക​ലെ​യാ​യി റോ​ഡ്‌ താ​ഴ്ന്ന​ത് ദി​വ​സം ചെ​ല്ലു​ന്തോ​റും കൂ​ടു​ന്ന​ത് റോ​ഡി​​െൻറ സു​ര​ക്ഷ ചോ​ദ്യ​ചി​ഹ്ന​മാ​ണ്. അ​തേ​സ​മ​യം, പാ​റ പൊ​ട്ടി​ച്ച് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള പ​ണി​ക​ൾ ന​ട​ക്കു​മ്പോ​ഴും തേ​ൻ​പാ​റ​യി​ലെ ഉ​രു​ൾ​പൊ​ട്ടി​യ ഭാ​ഗ​ത്തെ റോ​ഡി​ന് മു​ക​ൾ ഭാ​ഗ​ത്തെ വീ​ഴാ​റാ​യി നി​ൽ​ക്കു​ന്ന പാ​റ​ക​ൾ ഏ​ത് സ​മ​യ​ത്തും താ​ഴേ​ക്ക് പ​തി​ക്കും. 

Loading...
COMMENTS