സങ്കടക്കെട്ടുകളഴിച്ച് ദുരിതബാധിതർ

12:12 PM
28/08/2019
വാളാട് മേഖലയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധി ആദിവാസി സ്ത്രീകൾക്ക് ഹസ്തദാനം നൽകുന്നു

മാ​ന​ന്ത​വാ​ടി: പ്ര​ള​യ ദു​ര​ന്തം നേ​രി​ട്ടു കാ​ണാ​നെ​ത്തി​യ വ​യ​നാ​ടി​െൻറ പ്രി​യ എം.​പി രാ​ഹു​ൽ ഗാ​ന്ധി​ക്ക് മു​ന്നി​ൽ ത​ല​പ്പു​ഴ​യി​ലെ ദു​രി​ത​ബാ​ധി​ത​ർ സ​ങ്ക​ട​ക്കെ​ട്ടു​ക​ള​ഴി​ച്ചു. നി​ശ്ച​യി​ച്ച​തി​ലും 40 മി​നി​റ്റ് ക​ഴി​ഞ്ഞാ​ണ് ത​ല​പ്പു​ഴ സ​െൻറ് തോ​മ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ദ്ദേ​ഹം എ​ത്തി​യ​ത്. ഓ​രോ​രു​ത്ത​രു​ടെ​യും വി​ഷ​മ​ങ്ങ​ള്‍ അ​ദ്ദേ​ഹം വി​ശ​ദ​മാ​യി കേ​ട്ടു. പി​ന്നീ​ട് ഹി​ന്ദി​യി​ൽ ചോ​ദി​ച്ച​റി​ഞ്ഞു. വാ​ന്തി, സോ​മ​ൻ, രാ​ധാ​മ​ണി എ​ന്നി​വ​ർ സ​ങ്ക​ട​ങ്ങ​ളു​ടെ ഭാ​ണ്ഡ​ങ്ങ​ൾ​ത​ന്നെ രാ​ഹു​ലി​നു മു​ന്നി​ൽ അ​ഴി​ച്ചു. ഓ​രോ​രു​ത്ത​ര്‍ക്കും കൈ​കൊ​ടു​ത്തു​കൊ​ണ്ട് അ​വ​ര്‍ക്കി​ട​യി​ലേ​ക്ക്.ഒ​രു വാ​ക്കു​പ​റ​യാ​ന്‍ കാ​ത്തു​നി​ന്ന ആ​രെ​യും അ​ദ്ദേ​ഹം നി​രാ​ശ​രാ​ക്കി​യി​ല്ല. ആ​രും വി​ഷ​മി​ക്കേ​ണ്ട, എ​ല്ലാ​വ​രും ഒ​പ്പ​മു​ണ്ട്, എ​ല്ലാ​ത്തി​നും പ​രി​ഹാ​രം കാ​ണാം എ​ന്ന് ഓ​രോ​രു​ത്ത​ര്‍ക്കും ഉ​റ​പ്പു​ന​ല്‍കി. 

ഇ​വ​ർ​ക്കാ​യി ക​രു​തി​െ​വ​ച്ച കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്താ​ണ് രാ​ഹു​ൽ മ​ട​ങ്ങി​യ​ത്. അ​ര​മ​ണി​ക്കൂ​ര്‍ ക്യാ​മ്പി​ന​ക​ത്ത് ചെ​ല​വ​ഴി​ച്ച ശേ​ഷം പു​റ​ത്തി​റ​ങ്ങി നേ​രെ കാ​ത്തു​നി​ന്ന​വ​ര്‍ക്ക​രി​കി​ലേ​ക്കാ​ണ് പോ​യ​ത്. എ​ല്ലാ​വ​രെ​യും കൈ​വീ​ശി അ​ഭി​വാ​ദ്യം ചെ​യ്ത​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.ബോ​യ്‌​സ് ടൗ​ണി​ലെ​യും പ്രി​യ​ദ​ര്‍ശി​നി കോ​ള​നി​യി​ലേ​യും 16 കു​ടും​ബ​ങ്ങ​ളാ​ണ് ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​ത്. എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വാ​ക്കു​ക​ള്‍ ക്യാ​മ്പി​ലു​ള്ള​വ​ര്‍ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി ന​ല്‍കി​യ​ത്. എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​കു​ള്‍ വാ​സ്​​നി​ക്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ, പി.​കെ. ജ​യ​ല​ക്ഷ്മി, കെ.​കെ. അ​ബ്ര​ഹാം, എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍, കെ.​സി. റോ​സ​ക്കു​ട്ടി, കെ.​എ​ല്‍. പൗ​ലോ​സ്, പി.​പി. ആ​ലി, കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Loading...
COMMENTS