അഞ്ചു ലക്ഷം രൂപയുടെ ഇൗട്ടിത്തടി പിടികൂടി

  • ഡ്രൈ​വ​റെ​യും വാ​ഹ​ന​വും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു

11:04 AM
27/02/2019
അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​പോ​വാ​ൻ ശ്ര​മി​ക്ക​വേ മേ​പ്പാ​ടി ഫോ​റ​സ്​​റ്റ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പി​ടി​കൂ​ടി​യ ഇൗ​ട്ടി​മ​രം

ക​ൽ​പ​റ്റ: അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​പോ​വാ​ൻ ശ്ര​മി​ച്ച ഇൗ​ട്ടി മ​രം ഫോ​റ​സ്​​റ്റ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പി​ടി​കൂ​ടി. മ​രം ക​ട​ത്താ​ൻ ശ്ര​മി​ച്ച ലോ​റി​യി​ലെ ഡ്രൈ​വ​റെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. ​ലോ​റി​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ൻ മേ​പ്പാ​ടി റേ​ഞ്ചി​െൻറ പ​രി​ധി​യി​ൽ വ​രു​ന്ന മു​ട്ടി​ൽ സെ​ക്​​ഷ​നി​ൽ അ​മ്പ​ല​വ​യ​ൽ-​ചീ​ങ്ങേ​രി റോ​ഡി​ൽ അ​ടി​വാ​രം എ​ന്ന സ്​​ഥ​ല​ത്തു​വെ​ച്ചാ​ണ്​ മ​രം പി​ടി​കൂ​ടി​യ​ത്. അ​മ്പ​ല​വ​യ​ൽ വി​ല്ലേ​ജി​ൽ പു​ത്ത​ൻ​പു​ര​യി​ൽ സാ​ബു​വി​​െൻറ കൈ​വ​ശ​ത്തി​ലു​ള്ള​തും സ​ർ​ക്കാ​റി​ൽ നി​ക്ഷി​പ്ത​മാ​യ​തു​മാ​യ ഇൗ​ട്ടി​മ​ര​മാ​ണ് മു​റി​ച്ചു​നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്. 

ലോ​റി ൈഡ്ര​വ​ർ താ​മ​ര​ശ്ശേ​രി കൂ​ട​ത്താ​യ് സ​ജീ​ർ ക​ല്ലി​ങ്ങ​ൽ എ​ന്ന​യാ​ളെ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. അ​മ്പ​ല​വ​യ​ൽ ഭാ​ഗ​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി മ​ര​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ച് നീ​ക്കം ചെ​യ്ത​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന്​ വ​നം​വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 26ന്​ ​ഇ​തേ സ്​​ഥ​ല​ത്ത് വ​ലി​യ വെ​ണ്ടേ​ക്ക് മ​രം മു​റി​ച്ച് നീ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​വ​ന്യൂ അ​ധി​കാ​രി​ക​ളു​ടെ പ​രാ​തി​യി​ൽ അ​മ്പ​ല​വ​യ​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മേ​പ്പാ​ടി റേ​ഞ്ച്​ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ കെ. ​ബാ​ബു​രാ​ജ്, സെ​ക്​​ഷ​ൻ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ​മാ​രാ​യ എം. ​മോ​ഹ​ൻ​ദാ​സ​ൻ, പി. ​ഗി​രീ​ഷ്, ബീ​റ്റ് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ​മാ​രാ​യ പി.​ബി. ശ്രീ​ധ​ര​ൻ, എ.​വി. ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.  

Loading...
COMMENTS