കെണിയിൽ കുടുങ്ങി പുള്ളിപ്പുലി ചത്ത നിലയിൽ; സ്ഥലം ഉടമകൾക്കെതിരെ കേസെടുത്തു 

22:17 PM
07/02/2019
കെണിയിൽ കുടുങ്ങി ചത്ത പുലിയുടെ ജഡം

ക​ൽ​പ​റ്റ: പു​ള്ളി​പ്പു​ലി​യെ കെ​ണി​യി​ൽ കു​ടു​ങ്ങി ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ത്തൂ​ർ​വ​യ​ൽ മ​ഞ്ഞ​ളാം​കൊ​ല്ലി​യി​ൽ എ​ട്ടു​വ​യ​സ്സു​ള്ള ആ​ൺ​പു​ലി​യെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ 11ഓ​ടെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജ​ഡ​ത്തി​ന് നാ​ലു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൊ​ട്ടാ​രം മ​നോ​ജ്, റി​യോ​ൺ എ​ന്നി​വ​രു​ടെ തോ​ട്ട​ത്തി​െൻറ അ​തി​ർ​ത്തി​യി​ലാ​ണ് പു​ലി കെ​ണി​യി​ൽ കു​ടു​ങ്ങി​യ​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത​താ​യി മേ​പ്പാ​ടി റേ​ഞ്ച്​ ഫോ​റ​സ്​​റ്റ്  ഓ​ഫി​സ​ർ കെ. ​ബാ​ബു​രാ​ജ് പ​റ​ഞ്ഞു.

പ​ന്നി, മാ​ൻ തു​ട​ങ്ങി​യ​വ​യെ പി​ടി​കൂ​ടാ​നാ​യി വാ​ഹ​ന​ത്തി​െൻറ കേ​ബി​ൾ ഉ​പ​യോ​ഗി​ച്ച് ഒ​രു​ക്കു​ന്ന കെ​ണി​യി​ല​ക​പ്പെ​ട്ടാ​ണ് പു​ലി ച​ത്ത​തെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കെ​ണി​വെ​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച കേ​ബി​ൾ പു​ലി​യു​ടെ ക​ഴു​ത്തി​ൽ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത കേ​ബി​ൾ വ​നം​വ​കു​പ്പ് വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ജ​ഡം ദ​ഹി​പ്പി​ച്ചു.മേ​പ്പാ​ടി റേ​ഞ്ച്​ ഫോ​റ​സ്​​റ്റ് ഓ​ഫി​സ​ർ കെ. ​ബാ​ബു​രാ​ജ്, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫി​സ​ർ ഡോ. ​വി​ന്നി ജോ​സ​ഫ്, എ​പ്പി​ഡ​മോ​ള​ജി​സ​റ്റ് ദി​ലീ​പ് ഫ​ൽ​ഗു​ണ​ൻ, ഫീ​ൽ​ഡ് ഓ​ഫി​സ​ർ അ​രു​ൾ ബാ​ദു​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Loading...
COMMENTS