ദുരിതാശ്വാസ ക്യാമ്പിൽ നവജാത ശിശുവും

08:32 AM
11/07/2018
കൽപറ്റ: ദുരിതാശ്വാസ ക്യാമ്പിൽ 14 ദിവസം മാത്രം പ്രായമുള്ള കുട്ടിയും. കരിങ്കുറ്റി ഗവ. ഹൈസ്കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലാണ് പാലപ്പൊയിൽ കോളനിയിലെ സുരേഷ് -ശരണ്യ ദമ്പതികളുടെ രണ്ടാഴ്ച മാത്രം പ്രായമുള്ള ആൺകുഞ്ഞും താമസിക്കുന്നത്. കോളനിയിലെ വീട്ടിൽ വെള്ളം കയറിയപ്പോൾ മറ്റു കുടുംബങ്ങളോടൊപ്പം ശരണ്യയും കുഞ്ഞും ക്യാമ്പിലെത്തുകയായിരുന്നു. കോളനിയിലെ 30 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. ഇൗ കുടുംബങ്ങളിലെ കുട്ടികളുടെ വാത്സല്യമേറ്റുവാങ്ങിയാണ് കടുത്ത തണുപ്പിലും, പേരിട്ടിട്ടില്ലാത്ത ഇൗ കുരുന്നി​െൻറ വാസം.
Loading...
COMMENTS