തമിഴ്നാട് ഹയർ സെക്കൻഡറി പരീക്ഷഫലം.

05:44 AM
17/05/2018
നീലഗിരിയിൽ 7073 പേർ ഉപരിപഠനത്തിന് അർഹർ ശതമാനം 90.66 ഗൂഡല്ലൂർ: തമിഴ്നാട് ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. നീലഗിരിയിൽ 7013 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. ആകെ 7802 പേർ പരീക്ഷ എഴുതി. ഇവരിൽ 7073 വിദ്യാർഥികളാണ് വിജയിച്ചത്. വിജയശതമാനം 90.66 ആണ്. 3408 ആൺകുട്ടികളിൽ 2893പേരും 4394 പെൺകുട്ടികളിൽ 4180 പേരുമാണ് ജയിച്ചത്. ജില്ലയിലെ 32 സർക്കാർ സ്കൂളുകളിൽ 3062 വിദ്യാർഥികളിൽ 2578 പേർ വിജയിച്ചു. ശതമാനം 84.19 രണ്ട് പെൺകുട്ടികൾ 1200 മാർക്കിൽ 1180 മാർക്ക് നേടി. മികച്ച വിജയം നേടിയവർക്ക് കലക്ടർ ഇന്നസ​െൻറ് ദിവ്യ ഉപഹാരം നൽകി.
COMMENTS