വന്യമൃഗ ശല്യം; സമര പരിപാടികൾക്കായി യോഗം ചേർന്നു

05:44 AM
17/05/2018
ഗൂഡല്ലൂർ: പാട്ടവയൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം പാട്ടവയലിൽ നടന്നു. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടിയുള്ള സമരപരിപാടികൾ രൂപവത്കരിക്കാൻ യോഗം തീരുമാനിച്ചു. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ എല്ലായിടത്തും കമ്മിറ്റികൾ രൂപവത്കരിക്കാനും തീരുമാനിച്ചു. യോഗത്തിൽ ദ്രാവിഡമണി എം.എൽ.എ, അബു, തോമസ് ജോൺ, വി.ടി. രവീന്ദ്രൻ, എ. യോഹന്നാൻ, ജോൺസൺ മുണ്ടന്താനം എന്നിവർ സംസാരിച്ചു.
Loading...
COMMENTS