ഊട്ടി പുഷ്പോത്സവം വെള്ളിയാഴ്ച തുടങ്ങും

05:50 AM
16/05/2018
ഗൂഡല്ലൂർ: . ഇത്തവണ അഞ്ചുദിവസത്തെ പ്രദർശനമാണ് നടക്കുക. പുഷ്പിച്ച വിവിധയിനം പൂക്കളുടെ പ്രദർശനത്തിനുള്ള ഒരുക്കം തുടങ്ങി. ഗാലറികളിൽ പൂച്ചട്ടികൾ പ്രദർശനത്തിനായി അടുക്കിവെക്കുന്നതി​െൻറ ഉദ്ഘാടനം കലക്ടർ ഇന്നസ​െൻറ് ദിവ്യ നിർവഹിച്ചു. കാർഷിക വകുപ്പ് ഉപഡയറക്ടർ ശിവസുബ്രമണി ഉൾപ്പെടെയുള്ള അധികാരികളും പങ്കെടുത്തു. 122മത് പുഷ്പോത്സവത്തിന് ബൊട്ടാണിക്കൽ ഗാർഡനിലെ പുൽമൈതാനത്ത് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. മേയ് 18ന് തുടങ്ങി 22 ന് സമാപിക്കുന്ന വിധത്തിലെ ഒരുക്കങ്ങളാണ് നടത്തിയത്. വേനൽമഴ ഇടക്കിടെ പെയ്യുന്നത് പൂക്കൾ നശിക്കാൻ കാരണമാവുമെന്നതിനാൽ പ്ലാസ്റ്റിക് കവർ മൂടി സംരക്ഷിക്കാൻ പ്രത്യേക ജോലിക്കാരെ നിയോഗിച്ചിരിക്കുകയാണ്. അഞ്ചുലക്ഷം പൂക്കളാണ് ഗാർഡനിൽ നട്ടത്. വിനോദസഞ്ചാരികൾക്ക് സെൽഫിയെടുക്കാനും പ്രത്യേകം ഒരുക്കമാണ് ഈ വർഷം നടത്തിയിട്ടുള്ളത്. ഇൻകോ മേരിഗോൾഡ്, ഫ്രഞ്ച് മേരിഗോൾഡ്, പ്ലാക്സ്, ബെട്ട്യൂണിയ, സാൽവിയ, ബെക്കോണിയ, ആസ്തർ, പാൽസം, ഓറിയൻഡൽ ലില്ലി, ഡാലിയ, ലില്ലിയം ഉൾപ്പെടെ 185 ഇനം പൂക്കളാണുള്ളത്. പുഷ്പോത്സവം കാണാൻ ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. GDR FLOWER ഊട്ടി പുഷ്പോത്സവത്തി​െൻറ പൂച്ചട്ടികൾ വെക്കുന്നത് കലക്ടർ ഇന്നസ​െൻറ് ദിവ്യ ഉദ്ഘാടനംചെയ്യുന്നു
Loading...
COMMENTS