വണ്ടി​േപ്പട്ട സ്​കൂളിൽ അഗ്​നിബാധ

05:44 AM
16/05/2018
പാഠപുസ്തകങ്ങളും യൂനിഫോമുകളും കത്തിനശിച്ചു ഗൂഡല്ലൂർ: പുതിയ ബസ്സ്റ്റാൻഡിനു സമീപമുള്ള വണ്ടിപ്പേട്ട ഗവ. മിഡിൽ സ്കൂളിലുണ്ടായ അഗ്നിബാധയിൽ പുസ്തകങ്ങളും യൂനിഫോമുകളും കത്തിനശിച്ചു. കഴിഞ്ഞ വർഷത്തെ പാഠപുസ്തകങ്ങളും യൂനിഫോമുകളും സൂക്ഷിച്ച മുറിയിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി 12.30ഓടെയുണ്ടായ തീപിടിത്തത്തെക്കുറിച്ച് നൈറ്റ് െപേട്രാളിങ് പൊലീസാണ് ഫയർഫോഴ്സിൽ വിവരം നൽകിയത്. ഫയർ ഓഫിസർ വി. ശങ്കറി​െൻറ നേതൃത്വത്തിൽ ഒരുമണിക്കൂർ നേരംശ്രമിച്ചാണ് തീയണക്കാൻ കഴിഞ്ഞത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടായിരിക്കും അഗ്നിബാധക്ക് കാരണമെന്ന് ഫയർസർവിസ് അധികൃതർ പറഞ്ഞു. ഗൂഡല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. GDR FIRE ഗൂഡല്ലൂർ വണ്ടിപ്പേട്ട ഗവ. മിഡിൽ സ്കൂളിലുണ്ടായ അഗ്നിബാധയിൽ ബുക്കുകളും മറ്റും കത്തിനശിച്ച നിലയിൽ
Loading...
COMMENTS