ലോറി താഴ്ചയിലേക്ക് മറിഞ്ഞ്​ നാലുപേർക്ക് പരിക്ക്

05:47 AM
15/05/2018
ഗൂഡല്ലൂർ: ചേരമ്പാടിയിൽനിന്ന് മേട്ടുപാളയത്തേക്ക് വീട്ടുസാധനങ്ങളുമായി പോവുകയായിരുന്ന ലോറി 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് ൈഡ്രവറടക്കം നാലുപേർക്ക് ഗുരുതരപരിക്കേറ്റു. ഇവരെ ഗൂഡല്ലൂർ ഗവ. താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചേരമ്പാടിയിലെ രാജകുമാര​െൻറ വീട്ടുസാധനങ്ങൾ കയറ്റിപോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. നടുവട്ടം ആകാശപാലത്തിനടുത്ത് എതിരെവന്ന കാറിനു സൈഡ് കൊടുത്തപ്പോഴാണ് ഇടതുഭാഗത്തെ താഴ്ചയിലേക്ക് ലോറി മറിഞ്ഞത്. ഗൂഡല്ലൂരിൽനിന്ന് ഫയർഫോഴ്സുകാരെത്തിയാണ് പരിക്കേറ്റ ൈഡ്രവർ ജുനൈസ്(20), കണ്ണംവയലിലെ മോഹൻ(42), കേരഞ്ചാലിലെ ജേംസ്(30) എന്നിവരെയും പുറത്തെടുത്തത്. ടാൻടീ തൊഴിലാളികളെ സംരക്ഷിക്കണം കോത്തഗിരി: തമിഴ്നാട് ടീ പ്ലാേൻറഷൻ തൊഴിലാളികളെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാവണമെന്ന് അഭയാർഥി ജീവിതാവകാശ സംരക്ഷണ സമിതിയോഗം ആവശ്യപ്പെട്ടു. കോത്തഗിരിയിൽ നടന്ന സമ്മേളനത്തിൽ താലൂക്ക് സെക്രട്ടറി രഞ്ജിത് അധ്യക്ഷത വഹിച്ചു. മാരിയപ്പൻ, മഹേഷ്, തങ്കവേലു, സുബ്രമണി, സച്ചുനന്ദൻ എന്നിവർ സംസാരിച്ചു.
Loading...
COMMENTS