എസ്​.വൈ.എസ്​ ശിൽപശാല

05:50 AM
17/03/2018
ഗൂഡല്ലൂർ: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി സംഘടന ശാക്തീകരണം ലക്ഷ്യമാക്കി നടത്തുന്ന അദാലത്തി​െൻറ നീലഗിരി ജില്ല ശിൽപശാലയും പ്രവർത്തക സംഗമവും മാർച്ച് 19ന് തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ഗൂഡല്ലൂർ താലൂക്ക് മുസ്ലിം യതീംഖാനയിൽ ചേരും. സമസ്ത ജില്ല പ്രസിഡൻറ് ഒ.കെ. ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് എം.സി. സൈതലവി മുസ്ലിയാർ അധ്യക്ഷത വഹിക്കും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കർ മുഖ്യപ്രഭാഷണം നടത്തും. പി.കെ. മുഹമ്മദ് ബാഖവി, കെ.പി. മുഹമ്മദ് ഹാജി, ഉമർ ഫൈസി, അസീസ് മുസ്ലിയാർ, സൈതലവി റഹ്മാനി, ഹനീഫ ദാരിമി, ഹനീഫി ഫൈസി, കുഞ്ഞാവ ഹാജി, ആലി ഉപ്പട്ടി, യൂസുഫ് ഹാജി, ഫസ്ലുറഹ്മാൻ ദാരിമി, ജദീർഷാൻ, മുശ്താഖ് മാസ്റ്റർ എന്നിവർ സംസാരിക്കും. കെ.പി. അലി മുസ്ലിയാർ സ്വാഗതവും ശരീഫ് ദാരിമി നന്ദിയും പറയും.
COMMENTS