നീലഗിരി ജില്ല യൂത്ത്​ലീഗ് സമ്മേളനം

05:38 AM
16/03/2018
ഗൂഡല്ലൂര്‍: മാര്‍ച്ച് 25ന് നടക്കുന്ന നീലഗിരി ജില്ല മുസ്‌ലിം യൂത്ത്ലീഗ് സമ്മേളനത്തി​െൻറ പ്രചാരണാർഥം നടത്തുന്ന ത്രിദിന സന്ദേശ വാഹനജാഥ നാളെ തുടങ്ങും. രാവിലെ ഒമ്പതിന് ഗൂഡല്ലൂര്‍ സി.എച്ച് നഗര്‍ ചെമ്പാലയില്‍നിന്നും ആരംഭിക്കുന്ന ജാഥ ജില്ല മുസ്ലിംലീഗ് പ്രസിഡൻറ് കെ.പി. മുഹമ്മദ് ഹാജി, ജില്ല യൂത്ത് ലീഗ് പ്രസിഡൻറ് മടക്കല്‍ അന്‍വറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോഴിപ്പാലം, നാടുകാണി, താഴെ നാടുകാണി, ദേവാല, അത്തിക്കുന്ന്, ഉപ്പട്ടി, തൊണ്ടിയാളം, പന്തല്ലൂര്‍, കൂമൂല, ചേരമ്പാടി ചുങ്കം, ചേരമ്പാടി, വണ്ണാത്തിവയല്‍, സൂറത്ത്, പനഞ്ചിറ എന്നിവിടങ്ങളില്‍ പര്യടനം നടത്തും. വൈകീട്ട് ആറിന് എരുമാട് സമാപിക്കും. സമാപനയോഗം ജില്ല ലീഗ് ജനറല്‍ സെക്രട്ടറി സി.എച്ച്.എം. ഹനീഫ ഉദ്ഘാടനം ചെയ്യും. യൂത്ത്ലീഗ് സെക്രട്ടറി എസ്.എ. റഷീദ്, അന്‍വര്‍ ഗസ്സാലി എന്നിവർ സംസാരിക്കും. 18ന് രാവിലെ ഒമ്പതിന് പാട്ടവയലില്‍ നിന്നും ആരംഭിക്കുന്ന ജാഥ ബിദര്‍ക്കാട്, പാക്കണ, സൂസന്‍ പാടി, നെല്ലാക്കോട്ട, വിലങ്ങൂര്‍, മേഫീല്‍ഡ്, ദേവര്‍ഷോല, ഒറ്റുവയല്‍, കുറ്റിമുച്ചി, മച്ചിക്കൊല്ലി, സെക്കൻഡ് മൈല്‍, ഫസ്റ്റ് മെല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി പാടന്തറയില്‍ സമാപിക്കും. അവസാന ദിവസമായ 19ന് ഓവാലി, ശ്രീമധുര, മസിനഗുഡി പഞ്ചായത്തുകളില്‍ പര്യടനം നടത്തി മേല്‍ഗൂഡല്ലൂരില്‍ സമാപിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെ. ആലി ഉപ്പട്ടി, വട്ടക്കളരി ഹനീഫ, മുസ്താഖ് മാസ്റ്റര്‍, മുഹമ്മദ് ആഷിക് എരുമാട്, ശിഹാബ് ചെമ്പാല, കെ.പി. ഫൈസല്‍, റഫീഖ് ബിദര്‍ക്കാട്, കെ. ബഷീര്‍ നെല്ലാക്കോട്ട, ശറഫുദ്ദീന്‍ ചേരമ്പാടി തുടങ്ങിയവര്‍ സംസാരിക്കുമെന്ന് സമ്മേളന കോഓഡിനേറ്റര്‍ ഷംസുദ്ദീന്‍ ബിദര്‍ക്കാട് അറിയിച്ചു.
COMMENTS