എസ്​.ജെ.എം തമിഴ്നാടിന് പുതിയ സാരഥികൾ

05:18 AM
16/03/2018
തിരുപ്പൂർ: തമിഴ്നാട് സ്റ്റേറ്റ് സുന്നി ജംഇയ്യതുൽ മുഅല്ലിമീന് പുതിയ സാരഥികൾ. തിരുപ്പൂർ ഓഫിസിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. റിട്ടേണിങ് ഓഫിസർ സി.കെ. മുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എ. നാസർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സിറാജുൽ മുനീർ അറബികോളജ് പ്രിൻസിപ്പൽ ജബറുള്ള ബാഖവി പ്രാർഥന നടത്തി. അബ്ദുല്ല ഇംദാദി സ്വാഗതം പറഞ്ഞു. സി.കെ.എം. പാടന്തറ പ്രസീഡിയം ചെയർമാൻ. ഉമർ അൽഹസനി, യഹ്യാ ലത്വീഫി, നൗഷാദ് മദനി, സലാം പന്തല്ലൂർ, ഷാജഹാൻ ഇംദാദി, വസീം മിസ്ബാഹി എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: ജബറുള്ള ബാഖവി (പ്രസി.), അബുകാസിം സിറാജി, ഷൗക്കത്തലി ബാഖവി കോത്തഗിരി(വൈസ് പ്രസി.), ഹാജി പി.എം. നാസർ മുസ്ലിയാർ (ജന.സെക്ര.), നിസാർ ഇംദാദി തിരുപ്പൂർ, അഹ്മദ് നിസാമി വേലൂർ (സെക്ര.), അബ്ദുൽ ജബ്ബാർ സഖാഫി സേലം(ഫിനാൻസ് സെക്ര.), എം.സി.കെ. മുഹമ്മദ് മുസ്ലിയാർ ഊട്ടി(പരീക്ഷാ കൺേട്രാൾ ചെയർമാൻ), അബ്ദുല്ല ഇംദാദി തിരുപ്പൂർ (ജന.കൺ.), അബുത്വാഹീർ (പുസ്തക തസ്ബീഹ് കമ്മിറ്റി ചെയർമാൻ), അബ്ദുൽ ഖാദർ ജീലാനി ഹസ്രത്ത് (കൺ.)
COMMENTS