അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്​റ്റിൽ

05:45 AM
14/03/2018
മസിനഗുഡി: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ വനിത പൊലീസ് അറസ്റ്റുചെയ്തു. മസിനഗുഡി മാവനഹള്ളിയിലെ വെങ്കിടേഷിനേയാണ് (23)ഗൂഡല്ലൂർ വനിത പൊലീസ് അറസ്റ്റുചെയ്തത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് വെങ്കിടേഷിനെ അറസ്റ്റ്ചെയ്തത്. ഗൂഡല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ===== ഏഴര കോടിയുടെ തേയില ലേലംപോയി ഊട്ടി: കൂനൂർ സ്വകാര്യ തേയില ഓക്സൺ സ​െൻററിൽ നടന്ന തേയില ലേലത്തിൽ 83 ശതമാനം തേയിലയും ലേലംപോയി. ഓർത്തോഡക്സ്, സി.ടി.സി, ഇലയിനം എന്നീ ഇനങ്ങൾ ഉൾപ്പെടെ ഏകദേശം ഏഴര കോടിയുടെ തേയിലയാണ് വിറ്റഴിഞ്ഞത്. എല്ലായിനത്തിനും കിലോക്ക് ഒരു രൂപവീതം ഉയർന്നു. സി.ടി.സി ഇനത്തിന് കിലോക്ക് 272 രൂപയും ഓർത്തോഡക്സിന് കിലോക്ക് 257 രൂപയും വില ലഭിച്ചു. സാധാരണയിനത്തിന് കിലോക്ക് 67 മുതൽ 80 രൂപ വരെ വില ലഭിച്ചതായും ഓക്സൺ സ​െൻറർ വക്താക്കൾ അറിയിച്ചു. ======= കിടങ്ങിൽവീണ് കാടമാൻകുട്ടി ചത്തു ഗൂഡല്ലൂർ: കാട്ടാനകൾ വരാതിരിക്കാൻ കിടങ്ങ് കീറിയതിൽ കാടമാൻകുട്ടി വീണ് ചത്തു. നാടുകാണിക്കടുത്താണ് സംഭവം. കാടമാൻകുട്ടി ചത്തുകിടക്കുന്നത് കണ്ട് നാട്ടുകാരാണ് വനപാലകർക്ക് വിവരം നൽകിയത്. ദേവാല റേഞ്ചർ ശരവണ​െൻറ നേതൃത്വത്തിലുള്ള വനപാലകരും വെറ്ററിനറി ഡോക്ടർ പ്രഭുവും എത്തി കാടമാൻകുട്ടിയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി.
Loading...
COMMENTS