മലകയറ്റത്തിന് വന്നവർ കാട്ടുതീയിലകപ്പെട്ട് മരിച്ച സംഭവം: നീലഗിരി വനമേഖലയിലും മലകയറ്റം നിരോധിച്ചു

05:42 AM
14/03/2018
ഗൂഡല്ലൂർ: തേനിയിലെ കാട്ടുതീയിലകപ്പെട്ട് മലകയറ്റത്തിന് വന്നവർ മരിച്ച സംഭവം കണക്കിലെടുത്ത് നീലഗിരിയിലും ട്രക്കിങ്ങിന് നിരോധനമേർപ്പെടുത്തി. നീലഗിരിയിൽ 60 ശതമാനം കാടുകളും വനമാണ്. മുതുമല കടുവസങ്കേതം, നോർത്ത്, ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷനുകളായി തരംതിരിച്ച് വനനിരീക്ഷണവും മറ്റും നടത്തിവരുന്നുണ്ട്. കാട്ടുതീ വ്യാപിക്കാതിരിക്കാനും മറ്റും 24 മണിക്കൂറും നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുള്ളതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. കാടിനു തീകൊടുക്കുന്നവരെ കണ്ടെത്തി കനത്തപിഴയും ശിക്ഷാനടപടികളും സ്വീകരിക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. മുതുമല കടുവസങ്കേതത്തിലെ മസിനഗുഡി, ശിങ്കാര ഭാഗങ്ങളിലേക്ക് രാത്രികാലങ്ങളിൽ ചില സ്വകാര്യ റിസോർട്ടുകാർ ടൂറിസ്റ്റുകളെ ട്രക്കിങ്ങിന് കൊണ്ടുപോവുന്നുണ്ട്. ഇതിനു വനപാലകർ അനുമതി നൽകുന്നില്ല. ഇത്തരം ട്രക്കിങ് നടത്തുന്നവരിൽനിന്ന് കനത്തപിഴ ഈടാക്കിവരുന്നതായി വനപാലകർ അറിയിച്ചു. കുടിവെള്ളം മുട്ടിയവർ കാലിക്കുടങ്ങളുമായി ധർണ നടത്തി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു കൂനൂർ: കുടിവെള്ളക്ഷാമം രൂക്ഷമായ കൂനൂർ നഗരസഭ വാർഡ് ഒമ്പത്, 18 എന്നിവിടങ്ങളിലെ ജനങ്ങൾ കാലിക്കുടങ്ങളുമായി ധർണ നടത്തി. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കൂനൂർ റേലിയാ ഡാമിൽനിന്നുള്ള ജലവിതരണം നിർത്തിവെച്ചിരിക്കുകയാണ്. പകരം മറ്റു ജലേസ്രാതസ്സുകളിൽനിന്നാണ് വെള്ളം നൽകുന്നത്. പലഭാഗത്തും പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാവുന്നു. ഇതുകാരണം ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറാതെവരുന്നതാണ് പലഭാഗത്തും കുടിവെള്ളക്ഷാമം രൂക്ഷമാക്കിയതെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. പൊലീസും നഗരസഭ അധികാരികളും സമരത്തിലേർപ്പെട്ടവരുമായി ചർച്ച നടത്തി. എല്ലാ ഭാഗത്തേക്കും വെള്ളം ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതോടെയാണ് ജനങ്ങൾ പിരിഞ്ഞുപോയത്. GDR WATER കുടിവെള്ളം കൃത്യമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൂനൂരിൽ കാലിക്കുടങ്ങളുമായി നടത്തിയ ധർണ
Loading...
COMMENTS