ഗൂഡല്ലൂർ ക്ഷീരസഹകരണ സംഘത്തിൽ പാൽ വിതരണത്തിൽ ക്രമക്കേടെന്ന് പരാതി

05:33 AM
14/03/2018
ഗൂഡല്ലൂർ: ഗൂഡല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘത്തി​െൻറ പാൽ വിതരണത്തിൽ ക്രമക്കേടെന്ന് വൈസ് പ്രസിഡൻറ് ഷാജി ചളിവയൽ ഗൂഡല്ലൂർ പൊലീസിൽ പരാതിപ്പെട്ടു. ബോർഡി​െൻറ അനുവാദമോ അറിവോ ഇല്ലാതെ കർണാടകയിൽനിന്ന് പാൽ വാങ്ങി സൊസൈറ്റിയുടെ പാൽവിതരണ ജീവനക്കാരെ ഉപയോഗിച്ച് വിതരണം ചെയ്തതായാണ് പരാതി. ഇതേക്കുറിച്ച് ഉത്തരവാദിത്തപ്പെട്ടയാൾ കണക്കുകൾ സമർപ്പിച്ചിട്ടില്ലെന്നും ഭരണസമിതിക്കു മുമ്പാകെ വിഷയം അവതരിപ്പിച്ചിട്ടിെല്ലന്നുമാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ക്രമക്കേട് മറയ്ക്കാൻ രേഖകൾ മാറ്റുമെന്നും അതിനാൽ പ്രസ്തുത സൊസൈറ്റിയുടെ കണക്കുകളുടെ രേഖകൾ കൈപ്പറ്റണമെന്നും ആവശ്യപ്പെട്ടു. ഇതരസംസ്ഥാനത്തുനിന്ന് പാൽ സംഭരിച്ച് വിതരണം ചെയ്യുന്നതായി അറിവുലഭിച്ചതിനെ തുടർന്നാണ് വൈസ് പ്രസിഡൻറ് ഷാജി, മറ്റു ഭാരവാഹികളായ ടി.സി. ജോണി, എ.പി. തോമസ്, തോമസ് ജോസ്, വി.സി. ശോഭ അരവിന്ദൻ എന്നിവർ ചൊവ്വാഴ്ച രാവിലെ സൊസൈറ്റിയിലെത്തി നിരീക്ഷണം നടത്തിയത്.
COMMENTS