നെൽകൃഷി വെള്ളത്തിൽ; കർഷകർ ആശങ്കയിൽ

05:32 AM
20/07/2018
മാനന്തവാടി: രണ്ടാഴ്ച ഇടതടവില്ലാതെ പെയ്ത മഴയിൽ നെൽവയലുകളെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ കർഷകർ ആശങ്കയിൽ. വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി, കൊമ്മയാട്, പാലിയണ, കാരക്കാമല പാടശേഖരങ്ങളിലെ നെല്ലുകളാണ് ദിവസങ്ങളായി വെള്ളത്തിനടിയിലായിരിക്കുന്നത്. നെല്ലിനു പുറമെ കപ്പയും വാഴയും ചേനയുമെല്ലാം വെള്ളം കയറി നശിച്ചു. തീറ്റപ്പുല്ലുകൾ ചീഞ്ഞു നശിച്ചത് ക്ഷീരകർഷകർക്ക് തിരിച്ചടിയായി. മഴക്ക് ശമനമുണ്ടായെങ്കിലും ബാണാസുര അണക്കെട്ടി​െൻറ ഷട്ടറുകൾ തുറന്നത് വെള്ളപ്പൊക്കം ഇരട്ടിയാക്കി. മിക്ക കർഷകരും മൂപ്പ് കുറഞ്ഞ നെൽവിത്തുകളാണ് കൃഷിചെയ്തത്. ഇതാണ് കർഷകരെ വെട്ടിലാക്കിയിരിക്കുന്നത്. അർഹമായ നഷ്ടപരിഹാരം നൽകി കർഷകരെ സഹായിക്കണമെന്നാണ് പാടശേഖര സമിതികൾ ആവശ്യപ്പെടുന്നത്.
Loading...
COMMENTS