വീട്ടുമുറ്റത്ത് ഒന്നര മീറ്റർ വ്യാസമുള്ള ഗർത്തം

05:32 AM
20/07/2018
മേപ്പാടി: വീട്ടുമുറ്റത്ത് ഒന്നര മീറ്റർ വ്യാസമുള്ള മൺഗുഹ പ്രത്യക്ഷപ്പെട്ടു. ഇതിനുള്ളിൽനിന്നു വെള്ളവും മണ്ണും ഒഴുകിവരുന്നതിനാൽ മണ്ണിടിച്ചിൽ ഭീഷണിയിലാണ് കുടുംബം. മേപ്പാടി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ നെടുമ്പാല ഏഴാം നമ്പറിൽ കക്കാടൻ വീട്ടിൽ കെ.വി. ചന്ദ്ര​െൻറ വീട്ടുമുറ്റത്തോടു ചേർന്നുള്ള മൺതിട്ടയുടെ അടിഭാഗത്താണ് ഗർത്തം രൂപപ്പെട്ടത്. ഗുഹ പോലെയുള്ള ഗർത്തം രൂപപ്പെട്ടിട്ട് രണ്ടു ദിവസമായി. വീട്ടുമുറ്റത്തോടു ചേർന്ന്‌ 10 മീറ്ററോളം ഉയരമുള്ള മൺതിട്ട എച്ച്.എം.എൽ നെടുമ്പാല ഡിവിഷൻ തേയിലത്തോട്ടത്തി​െൻറ ഭാഗമാണ്. അതിനു ചുവട്ടിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. അതിനുള്ളിൽനിന്ന് വെള്ളവും മണ്ണും വലിയ തോതിൽ ഒഴുകി നീങ്ങുന്നതുമൂലം മേൽഭാഗത്തെ മണ്ണ് ഇടിഞ്ഞു വീഴുമോയെന്ന ഭീതിയിലാണ് കുടുംബം. മണ്ണിടിയുന്നത് വീടിനു ഭീഷണിയാകും. ഇതോടെ വീട്ടുകാരുടെ ഉറക്കവും നഷ്ടപ്പെട്ടു. വീടിനു ചുറ്റും മണ്ണും വെള്ളവും തളംകെട്ടിക്കിടക്കുകയാണ്. കൂലിപ്പണിക്കാരനാണ് ചന്ദ്രൻ. ജില്ല ജിയോളജി വകുപ്പിനെയും ഭുഗർഭ ജലവകുപ്പധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്‌. മഴ തുടരുന്ന സാഹചര്യത്തിൽ വീട്ടിൽനിന്ന് മാറിത്താമസിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് കുടുംബം.
Loading...
COMMENTS