വിഗ്രഹ പ്രതിഷ്ഠ കർമം ഇന്നുതുടങ്ങും

05:02 AM
12/01/2018
ഗൂഡല്ലൂർ: ബെക്കിയിലെ ഭജനമഠം അയ്യപ്പക്ഷേത്രമായി പുനഃപ്രതിഷ്ഠ നടത്തുന്ന കർമം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. കുംഭാഭിഷേകവും ബിംബപ്രതിഷ്ഠയും വിവിധ പൂജാധികർമങ്ങളോടെ നടക്കും. വെള്ളിയാഴ്ച രാവിലെ 11.15ന് പൂജകൾ ആരംഭിക്കും. ശനിയാഴ്ച രാവിലെ ആറുമണിക്ക് ഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങും. വൈകീട്ട് 6.30ന് ദീപാരാധന, 8.30ന് അന്നദാനം. ഞായറാഴ്ച ബിംബപ്രതിഷ്ഠയോടെ അയ്യപ്പക്ഷേത്രത്തിൽ പൂജകൾ ആരംഭിക്കും. തുടർന്ന്, സംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടക്കും. പുനഃപ്രതിഷ്ഠാ ശുശ്രൂഷയും പെരുന്നാൾ മഹാമഹവും ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ പൊന്നുവയൽ സ​െൻറ് മേരീസ് ഓർത്തേഡാക്സ് സിറിയൻ ചർച്ചി​െൻറ 50 വാർഷികവും പുനഃപ്രതിഷ്ഠാ ശുശ്രൂഷയും പെരുന്നാൾ മഹാമഹവും ആരംഭിച്ചു. ജനുവരി 13വരെ എബ്രഹാം മാർ എപ്പിഫാനിയോസി​െൻറ നേതൃത്വത്തിൽ ആരാധനകൾ നടക്കും. ഫാ. ഷൈജു ചെറിയാൻ ചന്ദനപ്പള്ളി കൊടി ഉയർത്തി. വി. കുർബാന, ഭവനസന്ദർശനം, സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ എന്നിവ നടക്കും.
Loading...
COMMENTS