റോഡ് ഉപരോധിച്ച ആദിവാസികളെ അറസ്​റ്റ്​ ചെയ്തു

05:32 AM
14/02/2018
ഗൂഡല്ലൂർ: റോഡ് ഉപരോധിച്ച ആദിവാസികളെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു. ശിവരാത്രി പൂജയും ആഘോഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊലീസ് നീതിപാലിച്ചിെല്ലന്ന് ആരോപിച്ചാണ് ഗൂഡല്ലൂർ അള്ളൂർവയൽ ആദിവാസി കോളനിയിലുള്ളവർ റോഡ് ഉപരോധിച്ചത്. ചൊവ്വാഴ്ച 12.30 ഓെടയാണ് ഉപരോധം തുടങ്ങിയത്. ഗതാഗതം പൂർണമായും തടസ്സപ്പെടുത്തിയതോടെ സമരക്കാരെ മുഴുവൻ അറസ്റ്റ്ചെയ്തു നീക്കുകയായിരുന്നു. ആരാധന സ്ഥലത്ത് തൽസ്ഥിതി തുടരണമെന്ന ചെന്നൈ ഹൈകോടതിയുടെ ഉത്തരവുള്ളതിനാലാണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്. അതേസമയം, ക്ഷേത്രത്തിലേക്ക് കടക്കാൻ പൊലീസ് അനുവദിച്ചിെല്ലന്ന് പരാതിപ്പെട്ടാണ് റോഡ് ഉപരോധത്തിന് പ്രദേശവാസികൾ എത്തിയത്. റോഡ് ഉപരോധംമൂലം അരമണിക്കൂറിലേറെ നേരം ദേശീയപാത 67ലും കോഴിക്കോട്-ഗൂഡല്ലൂർ അന്തർസംസ്ഥാന പാതയിലും ഗതാഗതം തടസ്സപ്പെട്ടു. GDR POLICE ഗൂഡല്ലൂരിൽ റോഡ് ഉപരോധിച്ച ആദിവാസികളെ പൊലീസ് അറസ്റ്റുചെയ്തു നീക്കുന്നു
COMMENTS