റോഡ് പിക്കറ്റിങ് നടത്തിയ സി.പി.എം പ്രവർത്തകരെ അറസ്​റ്റ്​ ചെയ്തു

05:41 AM
13/02/2018
ഗൂഡല്ലൂർ: കുത്തനെ വർധിപ്പിച്ച ബസ് നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഗൂഡല്ലൂർ ഏരിയ കമ്മിറ്റി റോഡ് പിക്കറ്റിങ് നടത്തി. ഗൂഡല്ലൂർ ബസ് ഗ്യാരേജിനുമുന്നിൽ നടത്തിയ സമരം എൻ. വാസു ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി എം.എ. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തി​െൻറ ഭാഗമായാണ് ഗൂഡല്ലൂരിൽ പിക്കറ്റിങ് നടത്തിയത്. സമരത്തിൽ പങ്കെടുത്ത മൂന്നു സ്ത്രീകളടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. GDR PICKETING റോഡ് പിക്കറ്റിങ് നടത്തിയ സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു
COMMENTS