കുട്ടിയാനയുടെ അഴുകിയ ജഡം പോസ്​റ്റ്മോർട്ടം ചെയ്തു

05:41 AM
13/02/2018
ഗൂഡല്ലൂർ: ഒരാഴ്ച മുമ്പ് െചരിഞ്ഞ . മുതുമല കടുവ സങ്കേതത്തിലെ ശിങ്കാരക്കടുത്തുള്ള സ്വകാര്യ എസ്റ്റേറ്റ് പരിധിയിലെ സ്ഥലത്താണ് ഒന്നരവയസ്സ് തോന്നിക്കുന്ന കുട്ടിയാന െചരിഞ്ഞത്. ഒരാഴ്ച മുമ്പ് ചെരിഞ്ഞ ആനക്കുട്ടിയുടെ അടുത്തുനിന്ന് പിടിയാന മാറാതെ നിന്നതോടെ വനപാലകർക്ക് അങ്ങോട്ട് അടുക്കാൻ കഴിയാതെ വന്നു. ഞായാറാഴ്ച രാത്രി ആന മാറിയതോടെയാണ് തിങ്കളാഴ്ച രാവിലെ വനപാലകർ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടപടികൾ സ്വീകരിച്ചത്. മറ്റു മൃഗങ്ങൾ ജഡം ഭക്ഷിച്ചതിനാലും അഴുകിയതും കാരണം കുട്ടിയാന ചെരിയാനുണ്ടായ കാരണം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. GDR ELEPHANT BODY മുതുമല ശിങ്കാരയിൽ ചെരിഞ്ഞ കുട്ടിയാനയുടെ ജഡം അഴുകിയ നിലയിൽ
COMMENTS