മുതുമലയിൽ ആനകൾക്ക് സുഖചികിത്സ തുടങ്ങി

05:38 AM
10/02/2018
ഗൂഡല്ലൂർ: മുതുമല തെപ്പക്കാട് ക്യാമ്പിലെ ആനകൾക്ക് സുഖചികിത്സ തുടങ്ങി. 48 ദിവസം നീളുന്ന ചികിത്സക്യാമ്പ് തമിഴ്നാട് സംസ്ഥാന വനംവകുപ്പ് മന്ത്രി സി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ 61 ലക്ഷം രൂപ അനുവദിച്ചാണ് 52 ആനകൾക്ക് സുഖചികിത്സ നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ജെ. ജയലളിതയാണ് 2003 ഫെബ്രുവരി ഒമ്പതിന് ക്യാമ്പിന് തുടക്കമിട്ടതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ക്ഷേത്രം, ദർഗ ആനകൾക്കാണ് സുഖചികിത്സ നൽകിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ രഘുനാഥ്, നീലഗിരി ജില്ല കലക്ടർ ഇന്നസ​െൻറ് ദിവ്യ, മുതുമല കടുവസങ്കേത ഡയറക്ടർ ശ്രീനിവാസ് റെഡ്ഡി, ഡി.എഫ്.ഒമാരായ രാജ്കുമാർ, ദിലീപ് എന്നിവർ പങ്കെടുത്തു. GDR CAMP മുതുമല തെപ്പക്കാട് ആനക്യാമ്പിൽ ആരംഭിച്ച വളർത്താനകൾക്കുള്ള സുഖചികിത്സ ക്യാമ്പ് വനംമന്ത്രി സി. ശ്രീനിവാസൻ തുടങ്ങിവെക്കുന്നു. ജനങ്ങളെ ബാധിക്കാത്തവിധത്തിലുള്ള വനസംരക്ഷണം നടപ്പിലാക്കും- -മന്ത്രി ഗൂഡല്ലൂർ: ജനങ്ങളെ ബാധിക്കാത്തവിധത്തിലുള്ള വന സംരക്ഷണം നടപ്പാക്കുമെന്ന് സംസ്ഥാന വനംവകുപ്പ് മന്ത്രി സി. ശ്രീനിവാസൻ പറഞ്ഞു. മുതുമലയിലെ ആനകളുടെ സുഖചികിത്സ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട് ടീ പ്ലാേൻറഷൻ കോർപറേഷൻ സംരക്ഷിക്കുന്നതി​െൻറ ഭാഗമായി വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
COMMENTS