അംബേദ്കർ ജയന്തി ആഘോഷം

05:47 AM
17/04/2018
മസിനഗുഡി: അംബേദ്കർ മക്കൾ ഇയക്കത്തി​െൻറ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ 158ാം ജന്മദിനം ആഘോഷിച്ചു. അംബേദ്കറുടെ ഛായചിത്രത്തിൽ ഹാരാർപ്പണം നടത്തി. മധുരം വിതരണം ചെയ്തു. രങ്കസാമി അധ്യക്ഷത വഹിച്ചു. കഠ്വ കൊലപാതകം: പ്രതിഷേധം തുടരുന്നു ഗൂഡല്ലൂർ: കഠ്വ കൊലപാതകത്തിൽ നാടി​െൻറ നാനാഭാഗത്തും പ്രതിഷേധം തുടരുന്നു. ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗി​െൻറ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ പ്രതിഷേധ ധർണ നടത്തി. ജില്ല പ്രസിഡൻറ് കെ.പി. മുഹമ്മദ് ഹാജി, സെക്രട്ടറി സി.എച്ച്.എം. ഹനീഫ് എന്നിവർ നേതൃത്വം നൽകി. ഗൂഡല്ലൂരിൽ കോൺഗ്രസി​െൻറ നേതൃത്വത്തിൽ ഞായറാഴ്ച പ്രതിഷേധ റാലി നടത്തി. കോൺഗ്രസ് സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ കെ.പി. മുഹമ്മദ് ഹാജി, കോശി ബേബി എന്നിവർ നേതൃത്വം നൽകി. ഗൂഡല്ലൂർ വണ്ടിപേട്ട സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച റാലി ഗാന്ധി മൈതാനിയിൽ സമാപിച്ചു. താലൂക്ക്, നഗര, ബ്രാഞ്ച് കമ്മിറ്റി നേതാക്കളും പൊതുജനങ്ങളും റാലിയിൽ പങ്കെടുത്തു. പന്തല്ലൂരിൽ നടന്ന മൗന പ്രതിഷേധ പ്രകടനത്തിൽ ജാതി മത രാഷ്ട്രീയമില്ലാതെ നിരവധിപേർ പങ്കെടുത്തു.
Loading...
COMMENTS