കൊളപ്പള്ളി-പാട്ടവയൽ റോഡിൽ 40 ലക്ഷത്തി​െൻറ പ്രവൃത്തി

05:47 AM
17/04/2018
ഗൂഡല്ലൂർ: ആരംഭിച്ചു. തോട്ടംതൊഴിലാളികൾ കൂടുതൽ താമസിക്കുന്ന തമിഴ്നാട് ടീ പ്ലാേൻറഷൻ കോർപറേഷൻ നാല്, ഒമ്പത് എന്നീ റേഞ്ചുകളിലൂടെ കടന്നുപോവുന്ന റോഡ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ജില്ല ഭരണകൂടത്തി​െൻറ ഉത്തരവുപ്രകാരം 40 ലക്ഷം രൂപ ഗൂഡല്ലൂർ പഞ്ചായത്ത് യൂനിയൻ ഫണ്ടിൽനിന്നാണ് അനുവദിച്ചത്. കമീഷണർ നാഗരാജി​െൻറ നേതൃത്വത്തിലുള്ള അധികാരികൾ റോഡുപണി പരിശോധിച്ചു. ഡി.വൈ.എഫ്.ഐ പ്രകടനം ഗൂഡല്ലൂർ: കഠ്വ പെൺകുട്ടിയെ അതിക്രൂരമായി കൊലചെയ്ത ഭീകരരെ വിചാരണ കൂടാതെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പാടന്തറയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനം നടത്തി. കുന്താ, കൂനൂർ താലൂക്കുകളിൽ വേനൽമഴ ഗൂഡല്ലൂർ: കുന്താ താലൂക്കിലും കൂനൂരിലും വേനൽമഴ ലഭിച്ചു. കുന്തയിലെ അപ്പർഭവാനി -16, എമറാൾഡ് -23, അവലാഞ്ചി -25, ഗെത്തൈ -രണ്ട് മി.മീറ്റർ മഴയാണ് ലഭിച്ചത്. കൂനൂരിൽ -ഏഴ്, കുന്താ ബ്രിഡ്ജ് -46, കേത്തി -ഒമ്പത് മി.മീറ്റർ മഴ രേഖപ്പെടുത്തി. അതേസമയം ഗൂഡല്ലൂരിൽ ആകാശം മേഘാവൃതമായി കാണപ്പെട്ടു. എന്നാൽ 30 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്.
Loading...
COMMENTS