തൊഴിലുറപ്പ് പദ്ധതി: തൊഴിലാളികൾ ധർണ നടത്തി

05:35 AM
14/04/2018
ഗൂഡല്ലൂർ: നിർത്തിവെച്ച കേന്ദ്ര തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് തമിഴ്നാട് കർഷക സംഘം, അഖിലേന്ത്യ മഹിള സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ ഗൂഡല്ലൂർ താലൂക്ക് ഒാഫിസിനു മുന്നിൽ ധർണ നടത്തി. പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്കെല്ലാം 100 ദിവസം ജോലി നൽകണം, ദിവസക്കൂലി 400 രൂപയാക്കുക, വർഷത്തിൽ 200 ദിവസം ജോലിനൽകുക, ജോലിയെടുത്ത ദിവസങ്ങളിലെ കൂലി മാസവസാനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. സംസ്ഥാന വ്യാപകമായി നടത്തിയ ധർണയിൽ ഗൂഡല്ലൂരിൽ ആദിവാസി മുന്നേറ്റ സംഘം ജില്ല സെക്രട്ടറി സി.കെ. മണി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് കർഷക സംഘം ജില്ല ജോ. സെക്രട്ടറി സി. മുരുകൻ അധ്യക്ഷത വഹിച്ചു. എം.ആർ. സുരേഷ്, എം.എ. കുഞ്ഞുമുഹമ്മദ്, ടി.പി. അരവിന്ദാക്ഷൻ, ശശികല, വിലാസിനി, അമൃത ഉൾപ്പെടെയുള്ളവർ സംസാരിച്ചു. GDR AIKS കേന്ദ്ര തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് കർഷക സംഘം, അഖിലേന്ത്യ മഹിള സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ ഗൂഡല്ലൂർ താലൂക്ക് ഒാഫിസിനു മുന്നിൽ നടത്തിയ ധർണ
Loading...
COMMENTS