വേനൽക്കാല സൗജന്യ ക്ലാസ്​ ആരംഭിച്ചു

05:38 AM
13/04/2018
ഗൂഡല്ലൂർ: എസ്.എൽ.എം റോസ് ട്രസ്റ്റ്, ഗ്രീൻ ടെക്നോപാർക്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ പ്ലസ് ടു വിദ്യാർഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനവും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസും ആരംഭിച്ചു. യൂനിയൻ ബാങ്ക് ബ്രാഞ്ച് മാനേജർ മഹേഷ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ഡയറക്ടർ സൗന്ദർരാജൻ അധ്യക്ഷതവഹിച്ചു. സ്പെഷൽ തഹസിൽദാർ കൃഷ്ണമൂർത്തി, ഭാരതിയാർ യൂനിവേഴ്സ്റ്റി ഗൂഡല്ലൂർ കോളജ് എൻ.എസ്.എസ് ഓഫിസർ മഹേഷ്, എ.എം. ഗുണശേഖരൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായവും നൽകി. പുനിതദേവി സ്വാഗതവും ആർത്തി നന്ദിയും പറഞ്ഞു. GDR TRUST സൗജന്യ കമ്പ്യൂട്ടർ പരിശീലനവും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസും യൂനിയൻ ബാങ്ക് മാനേജർ മഹേഷ് ഉദ്ഘാടനം ചെയ്യുന്നു
Loading...
COMMENTS