വിളക്ക് മഹോത്സവം

05:39 AM
12/04/2018
പാട്ടവയൽ: ഭഗവതി ക്ഷേത്ര ഏപ്രിൽ 19 വ്യാഴാഴ്ച നടക്കും. രാവിലെ അഞ്ചിന് ഗണപതി ഹോമത്തോടെ പൂജ കർമങ്ങൾക്ക് തുടക്കമാവും. കൊടിയേറ്റ്, പൂജ, അന്നദാനം, ആയുധപൂജ എന്നിവക്കുേശഷം വൈകീട്ട് ആറിന് പാട്ടവയൽ തറവാട്ടിൽനിന്നും ക്ഷേത്രത്തിലേക്ക് താലപ്പൊലി എഴുന്നള്ളത്ത്, ഏഴിന് ദീപാരാധന, എട്ടിന് അന്തിവേല, ഒമ്പതിന് ലേലം, 10ന് ഗാനമേള, ഒരുമണിക്ക് സിനിമ പ്രദർശനം എന്നിവ നടക്കും. ഊട്ടിയിലെ ഗതാഗത നിയന്ത്രണത്തിന് കൂടുതൽ പൊലീസുകാർ ഗൂഡല്ലൂർ: ഉൗട്ടിയിലെ സീസൺ സമയത്തുണ്ടാവുന്ന ഗതാഗത നിയന്ത്രണത്തിന് ഇതരസംസ്ഥാന പൊലീസിനെയും നിയോഗിക്കാൻ തീരുമാനിച്ചു. സ്കൂളുകൾക്ക് വേനലവധി ലഭിക്കുന്നതോടെ ഊട്ടിയിലേക്ക് സഞ്ചാരികളുടെ തിരക്ക് പതിവാണ്. മേയ് മാസത്തിലാണ് പുഷ്പോത്സവം നടക്കുന്നത്. ഇത് കാണാനും ധാരാളം സഞ്ചാരികളാണ് കേരളം, കർണാടക, തമിഴ്നാടി​െൻറ മറ്റു ജില്ലകൾ എന്നിവിടങ്ങളിൽനിന്നും എത്തുക. നീലഗിരി ജില്ലക്ക് പുറെമ കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം ജില്ലകളിൽനിന്നുള്ള ട്രാഫിക് പൊലീസും ഹോംഗാർഡുകളും നിയോഗിക്കപ്പെട്ടാലും പുഷ്പോത്സവ ആഘോഷ നാളുകളിൽ ഗതാഗത നിയന്ത്രണത്തിന് ഇതരസംസ്ഥാന പൊലീസിനെയും വിളിക്കാറുണ്ടെന്ന് ജില്ല പൊലീസ് അധികാരികൾ പറഞ്ഞു. സീസൺ സമയത്ത് ഊട്ടി-കൂനൂർ റോഡിലും മേട്ടുപാളയം ചുരത്തിലും ഗതാഗതക്കുരുക്ക് രൂക്ഷമാവാറുണ്ട്. വസന്തോത്സവം: ആലോചനയോഗം നടത്തി ഊട്ടി: വസന്തോത്സവ പരിപാടികളെക്കുറിച്ചും നഗരത്തിലെ ക്രമസമാധാനം, ഗതാഗത പരിപാലനം എന്നിവയടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ പൊലീസ്, മറ്റു വകുപ്പുതല അധികാരികളുമായി ആലോചന യോഗം നടത്തി. കലക്ടർ ഇന്നസ​െൻറ് ദിവ്യ അധ്യക്ഷത വഹിച്ചു. സീസൺ സമയത്ത് ഈടാക്കുന്ന ചാർജുകളെക്കുറിച്ച് ഹോട്ടൽ, ലോഡ്ജ്, റിസോർട്ടുകളിൽ ബോർഡ് വെക്കണമെന്ന നിബന്ധനവെച്ചു. ജില്ല ഭരണാധികാരികൾ, നഗരസഭ ഉദ്യോഗസ്ഥർ ഇവിടങ്ങളിൽ പരിശോധന നടത്തണം. ബോർഡ്് െവക്കാത്തവരുടെ പേരിൽ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി. ഓട്ടോ, ടാക്സി ഉടമകൾ ചാർജ് നിർണയിച്ച് ബോർഡ് വെക്കണം. പരാതികൾ ഉയർന്നാൽ കർശന നടപടികൾ നേരിടേണ്ടിവരും. സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ്ങിനുള്ള സ്ഥലം നഗരസഭ തീരുമാനിക്കണം. വാരാവധി ദിവസമടക്കം ഇനി ഒന്നരമാസക്കാലം ടൂറിസ്റ്റുകളുടെ വരവ് കൂടും. ഇതിനായുള്ള നടപടികളിൽ പൊതുജനങ്ങളും ൈഡ്രവർമാരും സഹകരിക്കണമെന്ന് ജില്ല എസ്.പി. മുരളീരംഭ ആവശ്യപ്പെട്ടു. ഡി.ആർ.ഒ ഭാസ്കര പാണ്ഡ്യൻ, എ.ഡി.എസ്.പി ഭാസ്കരൻ, ഹോർട്ടി കൾചർ വകുപ്പ് ഉപഡയറക്ടർ ശിവസുബ്രമണ്യം, ഊട്ടി ടൗൺ ഡി.വൈ.എസ്.പി തിരുമേനി എന്നിവർ പങ്കെടുത്തു.
COMMENTS