കാട്ടാനക്കൂട്ടം പന്തല്ലൂരിൽ ഭീതി പരത്തുന്നു

05:46 AM
07/10/2017
ഗൂഡല്ലൂർ: കാട്ടാനക്കൂട്ടം പന്തല്ലൂർ മേഖലയിൽ ഭീതിപരത്തുന്നു. പകൽ നേരത്തും ഇവ നാട്ടിലേക്കും തേയിലത്തോട്ടങ്ങളിലും വിഹരിക്കുന്നത് കാരണം കർഷകരും തൊഴിലാളികളും ഭീതിയിലാണ്. കാട്ടാനകളുടെ വരവുതടയാൻ രാപകൽ കാവലിലാണ് വനപാലകരും. എന്നിട്ടും നാട്ടുകാരുടെ ഭീതിയകറ്റാൻ കഴിയാതെ ഇവരും കുഴയുകയാണ്. ചേരങ്കോട്, ടാൻടീ ഗാർഡൻ ഹോസ്പിറ്റൽ, പടച്ചേരി, ഏലിയാസ് കട, കാപ്പിക്കാട്, സിങ്കോണ, റിച്ചമണ്ട്, ഏലമണ്ണ, പൊന്നേനി, അയ്യൻകൊല്ലി, ബെക്കി, പാക്കണ, കുന്നലാടി, ദേവാല, വാളവയൽ ഉൾപ്പെടെ ഭാഗങ്ങളിൽ ദിവസവും കുട്ടിയടക്കമുള്ള കാട്ടാനക്കൂട്ടമാണ് വിളനാശവും ഭീതിയും പരത്തുന്നത്. പടച്ചേരിയിലെ ദുരൈസാമിയുടെ വാഴകൃഷി വ്യാപകമായി നശിപ്പിച്ചു. വനംവകുപ്പി​െൻറ കീഴിലെ ടാൻ ടീ തേയിലത്തോട്ടങ്ങളിലും പകൽസമയത്ത് കാട്ടാനകളിറങ്ങുന്നത് തൊഴിലാളികളുടെ ജീവനുഭീഷണിയായി. ആനകളെ കണ്ട് ഭയന്നോടുന്നത് പതിവാെണന്ന് തൊഴിലാളികൾ പറഞ്ഞു. കുട്ടികളടക്കം താലൂക്കി​െൻറ വിവിധ ഭാഗങ്ങളിൽ നാൽപതോളം ആനകളാണ് ഭീതി പരത്തുന്നത്. ആനകളെ പ്രതിരോധിക്കാനാവാതെ അധികൃതരും കുഴയുകയാണ്. ശാസ്്ത്രീയ രീതിയിലുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാൻ വനപാലകർ വിദഗ്ധരുമായി കൂടിയാലോചന നടത്തണമെന്ന ആവശ്യം ശക്തമായി. GDR ELEPHANT പന്തല്ലൂർ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടം വാട്സ്ആപ്പ് വഴി പരാതിക്ക് വേഗം കൂടുന്നു BOx ജില്ല കലക്ടറുടെ വാട്സ്ആപ്പ് നമ്പറിലേക്ക് പരാതികൾ അയക്കാമെന്ന് വിളംമ്പരപ്പെടുത്തിയതോടെ പരാതികളുടെ ഒഴുക്ക്. നീലഗിരി ജില്ല കലക്ടറുടെ വാട്സ്ആപ്പ് നമ്പറായ 9943126000 എന്ന നമ്പറിലേക്കാണ് പരാതികളുടെ വേഗത വർധിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇരുനൂറിലേറെ പരാതികളാണ് ലഭിച്ചതെന്ന് ജില്ല അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങളുടെ പരാതിക്കായിട്ടാണ് പുതിയ സംവിധാനം. സംസ്ഥാന സർക്കാറി​െൻറ ഉത്തരവുപ്രകാരമാണ് നടപടി. 48 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട വകുപ്പിലേക്ക് നടപടിക്കായി പരാതികൾ കൈമാറുമെന്ന് ജില്ല അധികൃതർ വ്യക്തമാക്കി. ====== കോത്തഗിരി സ്റ്റേറ്റ് ഹൈവേ വിപുലപ്പെടുത്താൻ പത്തുകോടി HEADING ഗൂഡല്ലൂർ: മേട്ടുപാളയം ദേശീയപാതയുടെ ബൈപാസായി കണക്കാക്കുന്ന ഊട്ടി- കോത്തഗിരി- മേട്ടുപാളയം സംസ്ഥാന ഹൈവേ പത്തുകോടി രൂപയിൽ വിപുലപ്പെടുത്തുന്നു. മലമ്പ്രദേശമായ കോത്തഗിരിയിലൂടെയുള്ള ഈ പാത പലഭാഗത്തും ഇടുങ്ങിയതാണ്. ഇത്കാരണം പലപ്പോഴും അപകടങ്ങൾ പതിവായതോടെയാണ് വിപുലീകരണത്തിന് നടപടിയായത്. ദേശീയ പൊതുമരാമത്തുവകുപ്പി​െൻറ ഫണ്ടിൽ നിന്നാണ് റോഡ് വിപുലമാക്കുന്നത്. മേട്ടുപാളയം-ഊട്ടി ദേശീയ പാത 67 ൽ ഗതാഗതം, റോഡ് തടസ്സവും ഉണ്ടായാൽ വാഹനങ്ങൾ തിരിച്ചുവിടുന്നത് കോത്തഗിരി വഴിയാണ്. സീസൺ സമയങ്ങളിലെ വാഹനതിരക്കിലും വൺവേ ട്രാഫിക്കായി ഊട്ടി-കോത്തഗിരി റോഡാണ് പ്രയോജനപ്പെടുത്തുന്നത്. ഇതുകാരണമാണ് നാഷനൽ ഹൈവേ വകുപ്പ് ഫണ്ട് അനുവദിച്ച് വിപുലപ്പെടുത്താൻ സഹായം നൽകുന്നത്. ലോക ബാങ്കി​െൻറ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിയിൽ പാതയിലെ മൂന്നുപാലങ്ങളും വീതിക്കൂട്ടും. ദേശീയ പാതയുടെ ഊട്ടി--ഗൂഡല്ലൂർ പാതയുടെ വിപുലീകരണ പ്രവൃത്തികളും നടന്നുവരുന്നു. അപകടം പതിവായ ടി.ആർ. ബസാറിലെ ചെറിയപാലം പൊളിച്ചുമാറ്റി വിപുലീകരിക്കുന്ന പണികളും അന്തിമഘട്ടത്തിലാണ്. പൈക്കാറയിലെ ബ്രട്ടീഷ്കാരുടെ ഇരുമ്പുപാലം അപകടനിലയിലായതോടെ പുതിയ പാലം പണിതു. ഈ പാതയിലും പലഭാഗങ്ങളിലും ചെറിയ പാലങ്ങൾ വിപുലപ്പെടുത്തിവരുന്നു. 27ാം മൈൽ ഭാഗത്തെ യൂക്കാലീമരങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗത്തും സംരക്ഷണ ഭിത്തികൾ നിർമിച്ച് റോഡ് സുരക്ഷ നടപടികൾ പുരോഗമിക്കുകയാണ്.
COMMENTS