ആനക്കൊമ്പ് വെട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ പിടിയിൽ

05:44 AM
11/11/2017
ഗൂഡല്ലൂർ: കുണ്ടംപുഴക്കടുത്ത് ചെരിഞ്ഞ ആനയുടെ കൊമ്പ് വെട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ പിടിയിൽ. താഴെനാടുകാണി സ്വദേശികളായ ധർമലിംഗം (32), മനോ (27), മഴവൻ ചേരമ്പാടി സ്വദേശി മണി (48) എന്നിവരാണ് പിടിയിലായത്. ചേരമ്പാടി റേഞ്ചർ ഗണേശൻ, ദേവാല റേഞ്ചർ ശരവണൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. മാസങ്ങൾക്കുമുമ്പ് കുണ്ടംപുഴ ഭാഗത്ത് ചെരിഞ്ഞ ആനയുടെ കൊമ്പാണ് പ്രതികൾ വെട്ടിക്കൊണ്ടുപോയത്. വനംവകുപ്പ് അന്വേഷിച്ചു വരുകയായിരുന്നു. അതേസമയം, ആനക്കൊമ്പ് കൈമാറിയ സംഘം വേറെയുണ്ടെന്നും അവരെ തെരയുന്നതായും റേഞ്ചർ അറിയിച്ചു.
COMMENTS