എല്ലാവർക്കും വീട് പദ്ധതിയിൽ 2.10 ലക്ഷം അനുവദിക്കും

05:47 AM
10/11/2017
ഗൂഡല്ലൂർ-: എല്ലാവർക്കും വീട് പദ്ധതിയിൽ നഗരസഭയിലും, പഞ്ചായത്തുകളിലും താമസിക്കുന്ന ദാരിദ്രരേഖക്കു താഴെയുള്ളവർക്ക് വീട് നിർമിച്ചു നൽകും. സ്വന്തമായുള്ള ഭൂമിയിൽ കൂര, മൺവീട്, ആസ്ബറ്റോസ് ഷീറ്റ് വീട് എന്നിവ പുനർനിർമിക്കാനാണ് 2.10 ലക്ഷം രൂപ അനുവദിക്കുന്നത്. ഗുണഭോക്താവി​െൻറയോ അല്ലെങ്കിൽ കുടുംബാംഗത്തി​െൻറയോ പേരിൽ പട്ടയമുള്ള 300 ചതുരശ്രയടി സ്ഥലം ഉണ്ടാവണം. ബന്ധപ്പെട്ട നഗരസഭയിലും പഞ്ചായത്തുകളിലുമാണ് അപേക്ഷിക്കേണ്ടത്.
COMMENTS