തഹസിൽദാർ ഒാഫിസ് പ്രവർത്തനം അവതാളത്തിൽ

05:47 AM
10/11/2017
ഗൂഡല്ലൂർ-: പന്തല്ലൂർ താലൂക്ക് തഹസിൽദാർ ഒാഫിസിൽ ജീവനക്കാരുടെ കുറവ് ഒാഫിസ് പ്രവർത്തനം അവതാളത്തിലാക്കുന്നു. ജീവനക്കാരുടെ കുറവുമൂലം പലവിധ ആവശ്യങ്ങളുമായി എത്തുന്ന ജനങ്ങളെയും വലക്കുന്നുണ്ട്. തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, തെരഞ്ഞെടുപ്പ് വിഭാഗം, സിവിൽസൈപ്ലസ് വിഭാഗം ഉൾപ്പെടെയുള്ള വകുപ്പിൽ 18 പേരുടെ ഒഴിവാണുള്ളത്. വരുമാനം, ജാതി, െറസിഡൻഷ്യൽ ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾക്കും മറ്റുമായി എത്തുന്ന പൊതുജനങ്ങൾ ബുദ്ധിമുട്ട് നേരിടുകയാണ്. വിവിധ ആവശ്യങ്ങൾക്കായി തൊഴിലുപേക്ഷിച്ചാണ് പലരും താലൂക്കാഫിസിലെത്തുന്നത്. എന്നാൽ, ജീവനക്കാരില്ലാത്തതിനാൽ പലപ്പോഴും ഇവർക്ക് നിരാശരായി മടങ്ങേണ്ടിവരുന്നു.
COMMENTS