പാടന്തറ–കമ്പാടി റോഡ് നന്നാക്കണം

05:44 AM
07/12/2017
പാടന്തറ-കമ്പാടി റോഡ് നന്നാക്കണം ഗൂഡല്ലൂർ: പാടന്തറയിൽനിന്ന് കമ്പാടി, മുക്കൂർ ഖബർസ്ഥാനിലേക്ക് പോവുന്ന സിമൻറ് പാത നന്നാക്കാത്തത് ദുരിതമായി. ടൗണി​െൻറ പ്രവേശന ഭാഗത്തുനിന്നാരംഭിക്കുന്ന സിമൻറ്പാത തകർന്ന് കിടക്കുന്നതുമൂലം കാൽനടപോലും പ്രയാസമായിരിക്കുകയാണ്. കമ്പാടി, മൂക്കർ, കോളൂർ, കല്ലുങ്കര ഭാഗങ്ങളിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരുടെ പ്രധാനപാതയാണ് പാടന്തറ-കമ്പാടി റോഡ്. റോഡ് നന്നാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. GDR ROAD പാടന്തറ-കമ്പാടി റോഡ് തകർന്ന നിലയിൽ.
COMMENTS