എരുമാട് മറാടി സ്​കൂളിൽ കായികമത്സരം ആരംഭിച്ചു

05:50 AM
06/12/2017
ഗൂഡല്ലൂർ: എരുമാട് മറാടി പഞ്ചായത്ത് യൂനിയൻ മിഡിൽ സ്കൂളിൽ സ്പോട്സ് ഡേ ആരംഭിച്ചു. പരിപാടിയുടെ മുന്നോടിയായി മിനിമാരത്തൺ സംഘടിപ്പിച്ചു. മാരത്തണിൽ ആറ്, ഏഴ്, എട്ട് എന്നി ക്ലാസുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. എരുമാട് എസ്.ഐ തിരുമലൈ ദുരൈസാമി ഫ്ലാഗ് ഇൻ ചെയ്തു. പ്രധാന അധ്യാപകൻ മുഹമ്മദ് അഷ്റഫ്, സ്കൂൾ പി.ടി.എ പ്രസിഡൻറ് ശിവകുമാർ, വൈസ് പ്രസിഡൻറ് ഷമീർ, മുൻ പഞ്ചായത്ത് യൂനിയൻ വൈസ് ചെയർമാൻ പി.വി. വർഗീസ് മറ്റ് അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. GDR MARATHON എരുമാട് മറാടി സ്കൂളിൽ നടത്തിയ മിനിമാരത്തൺ മത്സരം പങ്കെടുത്ത വിദ്യാർഥികൾ =======
COMMENTS