വാഹനം തടഞ്ഞ്​ പണം ആവശ്യപ്പെട്ടതായി പരാതി

05:50 AM
06/12/2017
ഗൂഡല്ലൂർ: പച്ചത്തേയില കയറ്റിവരുകയായിരുന്ന . ധർമഗിരി സ്വദേശി എം.കെ. ഷാജി എന്ന മണ്ഡപം ഷാജിക്കെതിരെ സി.പി.ഐ ഗൂഡല്ലൂർ താലൂക്ക് സെക്രട്ടറി മുഹമ്മദ് ഗനി ന്യൂഹോപ് പൊലീസിൽ പരാതി നൽകി. ചളിവയൽ, ധർമഗിരി, ആനപ്പള്ളം എന്നി ഭാഗങ്ങളിലെ ചെറുകിട കർഷകരിൽനിന്ന് പച്ചത്തേയില സംഭരിച്ച് ടീ ഫാക്ടറിയിൽ എത്തിക്കുന്ന ഏജൻറാണ് മുഹമ്മദ് ഗനി. തിങ്കളാഴ്ച രാത്രി എട്ടിന് പച്ചത്തേയില കയറ്റിവന്ന വാഹനം ധർമഗിരി- പെരിയശോല ജങ്ഷനിൽ തടഞ്ഞുവെച്ച് ൈഡ്രവറെയും തൊഴിലാളികളെയും ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. വന്യമൃഗശല്യത്തിനു കെട്ടിയ കമ്പിവേലി മുഹമ്മദ് ഗനിയുടെ പച്ചത്തേയില കയറ്റിവന്ന ലോറി തട്ടി പൊട്ടിയെന്നാരോപിച്ചാണ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു. വാഹനം മണിക്കൂറുകളോളം തടഞ്ഞു നിർത്തിയതുകാരണം 35,000 രൂപയുടെ ചപ്പ് വെന്തുപോയെന്നും പരാതിയിൽ പറയുന്നു. ജില്ല കലക്ടർ, എസ്.പി ഉൾപ്പെടെയുള്ളവർക്കാണ് പരാതി നൽകിയത്.
COMMENTS