മഴ: ആനസവാരി നിർത്തിവെച്ചു

05:35 AM
04/12/2017
ഗൂഡല്ലൂർ: മഴകാരണം മുതുമല തെപ്പക്കാടിൽ ആനസവാരി നിർത്തിവെച്ചു. മൂന്നു ദിവസമായി മഴപെയ്യുന്നത് കണക്കിലെടുത്താണ് താൽക്കാലികമായി സവാരി നിർത്തിവെക്കാൻ കടുവസങ്കേതം അധികൃതർ തീരുമാനിച്ചത്. കാലാവസ്ഥക്ക് മാറ്റംവന്നാൽ സവാരി പുനഃസ്ഥാപിക്കും. അതേസമയം, ആനസവാരി നിർത്തിവെച്ചതറിയാതെ സങ്കേതത്തിലെത്തിയ ടൂറിസ്റ്റുകൾക്ക് നിരാശയോടെ മടങ്ങേണ്ടിവന്നു. ======= നബിദിന റാലി സംഘടിപ്പിച്ചു ഗൂഡല്ലൂർ: പന്തല്ലൂർ മഹല്ല് കമ്മിറ്റി, എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നിവയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം സംഘടിപ്പിച്ചു. സമാപന ദിവസമായ ഞായറാഴ്ച റാലി നടത്തി. പള്ളിപരിസരത്തുനിന്നാരംഭിച്ച റാലി നഗരം ചുറ്റി മഖാം പരിസരത്തു സമാപിച്ചു. GDR RALLY പന്തല്ലൂരിൽ നടന്ന നബിദിന റാലി
COMMENTS