നഴ്സുമാർ ധർണ നടത്തി

05:44 AM
03/12/2017
ഗൂഡല്ലൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പന്തല്ലൂർ താലൂക്കാശുപത്രിയിൽ . താലൂക്കാശുപത്രിയിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയും നഴ്സുമാരാണ് സമരത്തിൽ പങ്കെടുത്തത്. ഗവ.എംപ്ലോയീസ് യൂനിയൻ താലൂക്ക് പ്രസിഡൻറ് ഉഷാദേവി അധ്യക്ഷതവഹിച്ചു. താലൂക്ക് സെക്രട്ടറി ഗോപാൽ, ജോ. സെക്രട്ടറി മകേശ്വരി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ആരോഗ്യ കേന്ദ്രത്തിലെ ഒഴിവുകളിൽ സീനിയോറിറ്റിപ്രകാരം നിയമനം നടത്തുക, കൃത്യമായി ശമ്പളവിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
COMMENTS