കെ. ബാലകൃഷ്ണൻ സ്മാരക പത്രപ്രവർത്തക സമിതി സംസ്ഥാന സമ്മേളനം

05:53 AM
12/07/2018
കൊല്ലം: കെ. ബാലകൃഷ്ണൻ സ്മാരക പത്രപ്രവർത്തക സമിതിയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനം ശനിയാഴ്ച നടക്കുമെന്ന് രക്ഷാധികാരി എസ്. സുവർണകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് കൊല്ലം പൊലീസ് ക്ലബ് ഹാളിൽ ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. 11.30ന് 'അച്ചടി മാധ്യമത്തി​െൻറ പ്രസക്തി' വിഷയത്തിൽ സെമിനാർ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് പ്രതിനിധി സമ്മേളനം ചെയർമാൻ ഡോ. ഷാജി പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30ന് സാഹിത്യ സമ്മേളനം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. 4.30ന് സമാപന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ചന്ദ്രിക മുതിർന്ന പത്രപ്രവർത്തകരെ ആദരിക്കും. ശ്രീനി പട്ടത്താനം, എസ്.എം. അബ്ദുൽ ഖാദർ, പി. അനിൽ പടിക്കൽ, പ്രബോധ് എസ്. കണ്ടച്ചിറ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ജ്യോതിഷവും ശാസ്ത്രവും പ്രഭാഷണം കൊല്ലം: പ്രഫ. സുധാകരൻ ഗോപാലൻ 'ജ്യോതിഷവും ശാസ്ത്രവും' വിഷയത്തിൽ വ്യാഴാഴ്ച പ്രഭാഷണം നടത്തുമെന്ന് പ്രഫ. ശരത്ചന്ദ്രൻ നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നു വരെ കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളിലാണ് പരിപാടി. ചിന്തിക്കുന്നത് പ്രവർത്തിക്കുകയും പ്രവർത്തിക്കുന്നത് ചിന്തിക്കുകയും പറയുകയും ചെയ്യുന്നത് ആൽബർട്ട് ഐൻസ്റ്റീ​െൻറ ഗണിത ശാസ്ത്രീയ വീക്ഷണത്തിൽ വ്യാഖ്യാനിക്കുകയാണ് പ്രഭാഷണത്തി​െൻറ ലക്ഷ്യം.
COMMENTS