ധന്വന്തരി കേന്ദ്രത്തെ തകർക്കാൻ ശ്രമമെന്ന്

06:41 AM
10/08/2018
കൊല്ലം: ജില്ല ആശുപത്രിയിലെ ധന്വന്തരി കേന്ദ്രത്തെ അപകീർത്തിപ്പെടുത്തി തകർക്കാൻ വിക്ടോറിയ ആശുപത്രിയിലെയും ജില്ല ആശുപത്രിയിലെയും സൂപ്രണ്ടുമാരും മരുന്ന് ലോബിയും ശ്രമിക്കുന്നുവെന്ന് ഇന്ത്യൻ ദലിത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പള്ളിക്കൽ സാമുവൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മരുന്ന് ലോബിയും ആശുപത്രി സൂപ്രണ്ടുമാരും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. ജില്ലയിലെ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് തൊഴിൽസൗകര്യം ഉറപ്പാക്കാൻ 1986ൽ ആരംഭിച്ചതാണ് ധന്വന്തരി കേന്ദ്രം. നാലുദിവസം അടച്ചിട്ട ധന്വന്തരി കേന്ദ്രത്തിനുണ്ടായ സാമ്പത്തിക നഷ്ടം സൂപ്രണ്ടുമാരിൽനിന്ന് ഇൗടാക്കണം. ഇക്കാര്യം ഉന്നയിച്ച് 17ന് രാവിലെ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി കൺവീനർ പെരിനാട് ഗോപാലകൃഷ്‌ണനും പങ്കെടുത്തു.
Loading...
COMMENTS