അന്തിച്ചന്ത മാതൃകയിൽ ഫ്ലീമാർക്കറ്റുമായി ജെ.സി.ഐ

06:41 AM
10/08/2018
കൊല്ലം: അന്തിച്ചന്ത മാതൃകയിലുള്ള ക്യൂ ഫ്ലീ മാർക്കറ്റ് ഇന്നുമുതൽ 12 വരെ ആശ്രാമം പ്ര‍ശാന്തി ഗാർഡൻസിൽ നടത്തുമെന്ന് ജൂനിയർ ചേംബർ ഇൻറർനാഷനൽ (ജെ.സി.ഐ) ക്വയിലോൺ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കലയും സംഗീതവും സമന്വയിപ്പിച്ചിട്ടുള്ള മാർക്കറ്റിൽ രുചിയുടെ വൈവിധ്യം നുകരാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട‌്. നിരവധി ഷോപ്പിങ്‌ സ‌്റ്റാളുകളും ഉൾപ്പെടുത്തിയ മേളയിലേക്ക് വൈകീട്ട‌് നാലുമുതൽ രാത്രി 11വരെയാണ‌് പ്രവേശനം. സെക്കൻഡ് ഹാൻഡ‌് സാധനങ്ങളുടെ വിൽപനയും നടത്തും. ജെ.സി.ഐ ക്വയിലോൺ പ്രസിഡൻറ് വിവേക‌് അജിത‌്, സെക്രട്ടറി മുഹമ്മദ‌് ഖുറൈഷ‌്, അഷ‌്റഫ‌് ഷെരീഫ‌്, റിസ്വാൻ സുലൈമാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Loading...
COMMENTS