ഗസൽ സന്ധ്യ നാളെ

06:32 AM
10/08/2018
കൊല്ലം: ലോകസമാധാന ദിനാഘോഷത്തി​െൻറ ഭാഗമായി ഇൻറർ നാഷനൽ പീപിൾ ലീപ് ഓർഗനൈസേഷൻ, കമ്യൂണിറ്റി റേഡിയോ ബെൻസിഗർ, ബൃഹസ്പതി സംഗീത വിദ്യാപീഠം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഗസൽ സന്ധ്യ ശനിയാഴ്ച നടക്കും. വൈകീട്ട് 5.30ന് സോപാനം ഓഡിറ്റോറിയത്തിൽ ജോസ്ഫിൻ ജോർജ് വലിയവീടും മകൾ ഇമ്നാ ജോർജ് വലിയവീടും ഗസൽ അവതരിപ്പിക്കും. 21ന് വൈകീട്ട് 5.30ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ സബീഷ് ബാലയുടെ ഖായലോടെ സമാധാന ദിനാഘോഷം സമാപിക്കും. ജോർജ് എഫ്. സേവ്യർ വലിയവീട്, ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, അജിലാൽ, സബീഷ് ബാല എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ബാലപീഡനം പ്രമേയമാക്കി ഹ്രസ്വചിത്രം കൊല്ലം: കുഞ്ഞുങ്ങളിൽ എപ്പോഴും ശ്രദ്ധ വേണമെന്ന ഓർമപ്പെടുത്തലുമായി ഹ്രസ്വ ചിത്രം 'രൗദ്രം'. ബാലപീഡനം പ്രമേയത്തിൽ ഏഴാം ക്ലാസ് വിദ്യാർഥി അർജുനനെ കേന്ദ്രകഥാപാത്രമാക്കി പി.എസ്. അശ്വി​െൻറ സംവിധാനത്തിലാണ് ചിത്രം ഒരുക്കിയത്. അധ്യാപകൻ പീഡിപ്പിച്ചതിനെ തുടർന്ന് ബാലനുണ്ടാകുന്ന വിവിധ ഭാവങ്ങളാണ് ചിത്രീകരിച്ചത്. രചനയും കാമറയും സംവിധായകനാണ്. ഫൈസൽ അഹമ്മദാണ് എഡിറ്റിങ്ങും സംഗീതവും നിർവഹിച്ചത്. പീഡനത്തിൽനിന്ന് ആൺകുട്ടികൾക്കും രക്ഷയില്ലാത്ത കാലഘട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയോടെയുള്ള ചിത്രമാണിതെന്ന് ജില്ല െചെൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൻ കോമളകുമാരി പറഞ്ഞു. കൊല്ലം പ്രസ് ക്ലബിൽ ആദ്യപ്രദർശനം നടത്തി.
Loading...
COMMENTS