Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള സർവകലാശാലയുടെ 43...

കേരള സർവകലാശാലയുടെ 43 പഠനവകുപ്പുകളിലും ​െഎ.ടി അധിഷ്​ഠിത ക്ലാസ്​മുറി

text_fields
bookmark_border
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗം കോവിഡാനന്തരകാലത്തേക്ക് സജ്ജമാക്കാൻ പര്യാപ്തമായ പദ്ധതികളും നിർദേശങ്ങളും സ്വരൂപിക്കാൻ കേരള സർവകലാശാല വിദഗ്ധ സമിതിയെ നിശ്ചയിച്ചു. േപ്രാ വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാർ ചെയർമാനും സിൻഡിക്കേറ്റംഗം പ്രഫ. ഗോപ്ചന്ദ് കൺവീനറുമായ സമിതിയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രഗല്ഭരും സിൻഡിക്കേറ്റ് മെംബർമാരും അംഗങ്ങളായിരിക്കും. സർവകലാശാലയുടെ 43 പഠനവകുപ്പുകളിൽ ഐ.ടി അധിഷ്ഠിത അത്യാധുനിക ക്ലാസ്റൂമുകൾ സ്ഥാപിക്കുന്നതിനും ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. അതിവേഗ ഇൻറർനെറ്റ് സൗകര്യവും അനുബന്ധ ഐ.ടി ഉപകരണങ്ങളും കാമ്പസിൽ ലഭ്യമാക്കും. കാമ്പസിനെ ഹരിതാഭമാക്കാനും വിദ്യാർഥികളിൽ കാർഷിക സംസ്കാരം വളർത്താനും യോഗ്യമായ ഹരിതാലയം പദ്ധതി കൃഷിവകുപ്പുമായി ചേർന്ന് നടത്താനുള്ള മാർഗരേഖക്ക് സിൻഡിക്കേറ്റ് അംഗീകാരം നൽകി. കോമേഴസ് വകുപ്പിൽ പുതുതായി മൂന്ന് അധ്യാപകരുടെ നിയമനത്തിന് സിൻഡിക്കേറ്റ് അംഗീകാരം നൽകി. സോഫ്റ്റ്വെയർ തകരാറിനെ തുടർന്നുണ്ടായ മോഡറേഷൻ അപാകതയുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന കമ്പ്യൂട്ടർ സൻെറർ ഡയറക്ടറെ ആറ് മാസ ശമ്പളം പിഴയായി ചുമത്തി സർവിസിൽ തിരികെ പ്രവേശിപ്പിക്കാനും തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story