Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്ലാസ്​റ്റിക്​...

പ്ലാസ്​റ്റിക്​ നിരോധനം: ബയോ മെഡിക്കൽ മാലിന്യ ശേഖരണത്തിന്​ ഇളവ്​

text_fields
bookmark_border
കെ.എസ്. ശ്രീജിത്ത് തിരുവനന്തപുരം: സമ്പൂർണ പ്ലാസ്റ്റിക് നിരോധനത്തിൽനിന്ന് ബയോ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്ന ബാഗ് സർക്കാർ ഒഴിവാക്കി. നിരോധനം ഏർപ്പെടുത്തിയ ജനുവരി ഒന്നുമുതൽ ബദൽ നടപടിയായി കേമ്പാസ്റ്റബിൾ ബാഗുകളാണ് ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നത്. സമ്പൂർണ നിരോധനം ആരോഗ്യ മേഖലക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ) സംസ്ഥാന ഘടകം രംഗത്തുവന്നു. സംസ്കരിക്കാൻ സാധിക്കുന്ന (കേമ്പാസ്റ്റബിൾ) ബാഗുകൾ ആശുപത്രികളിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് അനുയോജ്യമല്ലെന്നാണ് െഎ.എം.എ അടക്കം ഇൗ മേഖലയിലെ സംഘടനകളുടെ അഭിപ്രായം. ബയോ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കാൻ ബാർകോഡോടുകൂടിയ പ്രത്യേക ബാഗുകൾ അനുവദിക്കണമെന്നും െഎ.എം.എ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. ബയോ മെഡിക്കൽ മാലിന്യ ശേഖരണം മുതൽ സംസ്കരിക്കുന്നിടത്ത് എത്തിക്കുന്നതുവരെ സംഘടന ഉത്തരവാദിത്തം വഹിക്കുമെന്നും അറിയിച്ചു. ഇക്കാര്യം പരിശോധിച്ച സർക്കാർ ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കാൻ മാത്രമായി പ്രത്യേക നിറത്തിലുള്ള ബാർകോഡോടുകൂടിയ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് അനുവദിക്കാൻ തീരുമാനിച്ചു. ബാഗ് തിരിച്ചറിയാൻ കഴിയണമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ബാഗുകൾ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കെണ്ടത്തിയാൽ ഉൽപാദകരിൽനിന്ന് പിഴ ഇൗടാക്കും. അതേസമയം കടകളിലും സൂപ്പർമാർക്കറ്റുകളിലും ധാന്യം, പഞ്ചസാര, മാവ് എന്നിവ നിറച്ചുവരുന്ന പ്ലാസ്റ്റിക് ബാഗുകൾക്കുപകരം സംസ്കരിക്കാൻ സാധിക്കുന്ന പദാർഥങ്ങൾ കൊണ്ട് നിർമിച്ച ബാഗുകൾ ഉപയോഗിക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ട്. സൂപ്പർമാർക്കറ്റ് അസോസിയേഷൻ ഇൗ നടപടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. കേമ്പാസ്റ്റബിൾ ബാഗുകൾ ഭക്ഷ്യധാന്യവും മാവും േപാലുള്ള ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതിലെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കയാണ് അസോസിയേഷൻ ഉന്നയിക്കുന്നത്. ഇൗ സാഹചര്യത്തിൽ പ്ലാസ്റ്റിക് ബാഗിനു പകരം കേമ്പാസ്റ്റബിൾ ബാഗിൻെറ സാധ്യത പഠിക്കാൻ മൂന്നംഗ വിദഗ്ധ സമിതിക്കും സർക്കാർ രൂപം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story